രാഷ്ട്രീയനേതാക്കന്മാർക്ക് അപമാനമായി കേരളത്തിലെ ഭക്ഷ്യമന്ത്രി; വട്ടപ്പാറ സിഐയെ വിരട്ടുന്ന ഓഡിയോ വൈറലായി;  ന്യായമായത് ചെയ്യാമെന്ന് പറയുന്ന പൊലീസുകാരന് മര്യാദയില്ലെന്ന് മന്ത്രി; വീട്ടമ്മയുടെ പരാതിയെ കുറിച്ച്‌ പറയുമ്പോള്‍  ന്യായം നോക്കി നടപടി എടുക്കും സാര്‍ എന്ന് ഉറപ്പു നല്‍കിയ സിഐയോട്  പ്രതിയെ തൂക്കി എടുത്തു കൊണ്ടിടണമെന്ന് പറയുന്ന മന്ത്രി;മര്യാദയ്ക്കും, നിയമ നോക്കിയും പണിയെടുക്കുന്ന പൊലീസുദ്യോ​ഗസ്ഥർക്ക് ജോലി ചെയ്യാൻ മേലാത്ത നാടായി മാറി കേരളം;  ഭക്ഷ്യമന്ത്രിയോട് തർക്കിച്ച സിഐക്ക് സ്ഥലംമാറ്റം

രാഷ്ട്രീയനേതാക്കന്മാർക്ക് അപമാനമായി കേരളത്തിലെ ഭക്ഷ്യമന്ത്രി; വട്ടപ്പാറ സിഐയെ വിരട്ടുന്ന ഓഡിയോ വൈറലായി; ന്യായമായത് ചെയ്യാമെന്ന് പറയുന്ന പൊലീസുകാരന് മര്യാദയില്ലെന്ന് മന്ത്രി; വീട്ടമ്മയുടെ പരാതിയെ കുറിച്ച്‌ പറയുമ്പോള്‍ ന്യായം നോക്കി നടപടി എടുക്കും സാര്‍ എന്ന് ഉറപ്പു നല്‍കിയ സിഐയോട് പ്രതിയെ തൂക്കി എടുത്തു കൊണ്ടിടണമെന്ന് പറയുന്ന മന്ത്രി;മര്യാദയ്ക്കും, നിയമ നോക്കിയും പണിയെടുക്കുന്ന പൊലീസുദ്യോ​ഗസ്ഥർക്ക് ജോലി ചെയ്യാൻ മേലാത്ത നാടായി മാറി കേരളം; ഭക്ഷ്യമന്ത്രിയോട് തർക്കിച്ച സിഐക്ക് സ്ഥലംമാറ്റം

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനോട് തർക്കിച്ച സി.ഐ യെ സ്ഥലംമാറ്റി.

തിരുവനന്തപുരം വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെയാണ് വിജിലൻസിലേക്ക് മാറ്റിയത്. സ്ത്രീ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ നടപടി ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ന്യായം നോക്കി ഇടപെടാമെന്ന ഇൻസ്പെക്ടറുടെ ഉറപ്പാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുമായുള്ള തർക്കത്തിന് പിന്നാലെ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയെ കുറിച്ച്‌ പറയുമ്പോള്‍ ന്യായം നോക്കി നടപടി എടുക്കും സാര്‍ എന്ന് ഉറപ്പു നല്‍കിയ സിഐയോട് പ്രതിയെ തൂക്കി എടുത്തു കൊണ്ടിടണമെന്നാണ് കേരളത്തിന്റെ ഭക്ഷ്യമന്ത്രി പറഞ്ഞത്. ന്യായം പോലെ ചെയ്യാമെന്ന് സിഐയുടെ മറുപടി. അതു പറ്റില്ല ഞാന്‍ പറയുന്നതാണ് ന്യായമെന്ന് വിശദീകരിക്കുന്ന മന്ത്രിയും പറഞ്ഞു. മര്യാദയ്ക്കും, നിയമ നോക്കിയും പണിയെടുക്കുന്ന പൊലീസുദ്യോ​ഗസ്ഥർക്ക് ജോലി ചെയ്യാൻ മേലാത്ത നാടായി മാറുകയാണ് കേരളം.

വളരെ മാന്യമായാണ് മന്ത്രിയോട് വട്ടപ്പാറ സിഐ ഗിരിലാല്‍ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള മാന്യമായ പ്രതികരണം. അതിന് അകത്തേക്ക് ന്യായമായത് ചെയ്യുമെന്ന് സിഐ ഉറപ്പു കൊടുക്കുന്നു. അതാണ് മന്ത്രിക്ക് പിടിക്കാത്തത്. താന്‍ പറയുന്നത് എന്തായാലും ചെയ്യണമെന്ന തരത്തില്‍ സംസാരം.

ഒടുവില്‍ മന്ത്രി ഈ ഫോണ്‍ സംഭാഷണം ടേപ്പ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സിഐ ഗിരിലാലിനെ ഭീക്ഷണിപ്പെടുത്തുന്നു. ഇതോടെ ന്യായമേ ചെയ്യൂവെന്ന് മന്ത്രിയോട് സിഐയ്ക്ക് പറയേണ്ടി വരുന്നു. വോട്ടര്‍ പറയുന്നത് കേട്ട് സാര്‍ പറയുന്നതു പോലെ ചെയ്യാനാകില്ലെന്നും ആരെയെങ്കിലും പിടിച്ച്‌ അകത്തിട്ടാല്‍ ഞങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും മന്ത്രിയോട് പറയേണ്ട പൊലീസ് ഓഫീസറുടെ അവസ്ഥ. കേരളത്തില്‍ മന്ത്രിയായാല്‍ ആരോടും എന്തും പറയാമെന്ന ധാര്‍ഷ്ട്യമാണ് ഇതിനെല്ലാം പിന്നില്‍.

രാഷ്ട്രീയക്കാരുടെ ആട്ടും തുപ്പും കേള്‍ക്കേണ്ടി വരുന്ന പൊലീസ്. ഈ പൊലീസിനെയാണ് സിഐയുടെ വാക്കുകളിലും നിറയുന്നത്. മന്ത്രിയോട് മാന്യമായി തന്നെ സിഐ സംസാരിക്കുന്നുണ്ട്. എന്നാല്‍ ന്യായം ചെയ്യുമെന്ന് പറയുന്ന പൊലീസുകാരന് മര്യാധയില്ലെന്ന് മന്ത്രി വ്യാഖ്യാനിക്കുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആ ഓഡിയോ കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകുന്നതുമില്ല. മന്ത്രി പറയുന്നത് അക്ഷരം പ്രതി അനുസരിക്കാമെന്ന് സമ്മതിക്കുന്ന സേനയെയാണ് മന്ത്രിക്ക് ആവശ്യമെന്ന് വ്യക്തം.

ന്യായം പോലെ ചെയ്താല്‍ പൊലീസ് ഉദ്ദേശിക്കുന്നത് എന്താണെന്ന കുത്തുവാക്കും ഇതിനിടെ മന്ത്രി നടത്തുന്നുണ്ട്. അതായത് പിണറായിയുടെ പൊലീസിനെ മന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത അവസ്ഥ. മുഖ്യന്ത്രിയുടെ ശാസന കേട്ട് മിണ്ടാതിരുന്ന് കുറ്റസമ്മതം നടത്തുന്ന മന്ത്രിക്ക് ന്യായവും നീതിയും നടപ്പാക്കുമെന്ന് പറയുന്ന സിഐയോട് പുച്ഛമാണെന്നതാണ് വസ്തുത. എവിടെയാണ് ന്യായമെങ്കിലും താന്‍ പറയുന്നതാണ് ന്യായമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി. വിഷയം സ്ത്രീ പീഡനമാണ്. അതുകൊണ്ട് തന്നെ ന്യായം പോലെ ചെയ്യുമെന്ന് പറയുന്ന സിഐ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.

ഞാന്‍ പിരിവെടുക്കുന്ന ആളല്ലെന്ന് സിഐ പറയുമ്ബോള്‍ മന്ത്രിയുടെ ക്ഷോഭം കൂടുന്നുണ്ടെന്നതും കൗതുകമാണ്. താന്‍ കപ്പം വാങ്ങിയല്ല ജോലി ചെയ്യുന്നതെന്നും സിഐ പറയുന്നു. അങ്ങനെ നല്ല രീതിയില്‍ നല്ല ഭാഷയില്‍ സംസാരിച്ച സിഐയെ കൊണ്ട് പല സത്യങ്ങളും മന്ത്രി തന്നെ പറയിപ്പിച്ചുവെന്നതാണ് വസ്തുത.

മന്ത്രിയും സിഐയും തമ്മിലെ ഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കം ചുവടെ

നമസ്‌കാരം…ഞാന്‍ ഭഷ്യമന്ത്രിക്ക് കൊടുക്കാം

മന്ത്രി: സിഐ ആണോ?
സിഐ: സര്‍ നമസ്‌കാരം
മന്ത്രി: എന്റെ മണ്ഡലത്തില്‍ കരകുളത്ത് .. ഓഷ്യാനിയ എന്ന ഫ്‌ളാറ്റുണ്ട്. അവിടെ ഒരു സ്ത്രീയുടെ പരാതി….
സിഐ: അത് ഫാമിലി ഇഷ്യൂ ആണ്. ഞാന്‍ ഡീല്‍ ചെയ്യാം… ഞാന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങി.. അതില്‍ ന്യായം നോക്കി വേണ്ടത് ചെയ്യാം….
മന്ത്രി: അത് രണ്ടാമത്തെ ഭര്‍ത്താവാണ്. ഒരു കൊച്ചിനെ ഉപദ്രവിച്ച്‌ കാല് ഓടിച്ചു
സിഐ: ന്യായം നോക്കിയിട്ട് വേണ്ടത് ചെയ്യാം.. അവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കാം
മന്ത്രി: ലേഡിയാണ്…. ന്യായം നോക്കി ചെയ്യാമെന്ന വാക്ക് പറഞ്ഞതു കൊണ്ടാണ് അത് പറഞ്ഞത്.. എന്റെ ശ്രദ്ധയില്‍ അടക്കം വന്ന വിഷയത്തില്‍ അങ്ങനെ പറഞ്ഞാല്‍
സിഐ: ഒരു പാതി രാത്രി ഒരു സ്ത്രീ സ്റ്റേഷനില്‍ വരണമെങ്കില്‍ എന്ത് ബുദ്ധിമുട്ടുണ്ടായികാണും. എനിക്ക് മനസ്സിലാകും.. സാര്‍. അതുകൊണ്ട് വേണ്ടത് ചെയ്യും
മന്ത്രി:നിങ്ങള്‍ പറഞ്ഞത് മുഴുവന്‍ ടേപ്പ് ചെയ്തിട്ടുണ്ട്. ജനപ്രതിനിധിയെ ഒരു കാര്യം പറഞ്ഞപ്പോള്‍ അതിന്റെ ഗൗരവത്തില്‍ വിളിച്ചു പറഞ്ഞതാണ്. നിങ്ങള്‍ ന്യായം നോക്കി ചെയ്യാമെന്ന് പറയുന്നു. വാചകം ശ്രദ്ധിക്കണം. ന്യായം നോക്കി ചെയ്തതാല്‍ എന്ന് പൊലീസ് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയാം. സത്രീ വന്നു പറഞ്ഞാല്‍ എന്ത് ന്യായം നോക്കണം.. പീഡനമാണ്.. നിങ്ങള്‍ ഈ കേരളത്തില്‍ അല്ലേ നില്‍ക്കുന്നത്.
സിഐ: സാര്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്തു പറയാന്‍
മന്ത്രി: ഇന്നു വൈകുന്നേരത്തിന് അടക്കം പൊക്കിയെടുക്കുമെന്ന് അല്ലേ പറയേണ്ടത്.
സിഐ: അങ്ങനെ സാര്‍ പറയുരത്…തൂക്കി എടുത്തു കൊണ്ടു വന്നാല്‍ ഞങ്ങളെ സംരക്ഷിക്കാന്‍ ആരും ഉണ്ടാകില്ല. ന്യായം നോക്കിയേ ചെയ്യാനാകു. ഞാന്‍ സാറല്ല ആരു വിളിച്ചാലും അങ്ങനേയേ ചെയ്യൂ. ഞാന്‍ കപ്പം വാങ്ങുന്നില്ല. ഞാന്‍ ആരുടേയും പിരിവ് എടുക്കുന്നുമില്ല.
മന്ത്രി: നീ ഏവന്റെ പിരിവ് എടുത്താലും കുഴപ്പമില്ല
സിഐ: നീയെന്നും ഏവനൊന്നും വിളിക്കേണ്ട. ഞാന്‍ മര്യാധയ്ക്ക് മാത്രമേ ജോലി ചെയ്യൂ… സാര്‍ ടേപ്പ് ചെയ്യുന്നത് പോലെ ഞാനും ടേപ്പ് ചെയ്യുന്നുണ്ട്. സാര്‍ വോട്ടര്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ പലതും പറയും. എന്നാല്‍ അതൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല.