play-sharp-fill
പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ യൂട്യൂബില്‍; സഹകരണ വകുപ്പ് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി

പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ യൂട്യൂബില്‍; സഹകരണ വകുപ്പ് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി

സ്വന്തം ലേഖിക

തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി.


പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച്‌ 27നാണ് പരീക്ഷ നടന്നത്. 93 കേന്ദ്രങ്ങളില്‍ 2:30 മുതല്‍ 4:30 വരെയായിരുന്നു പരീക്ഷ. പക്ഷെ 3:30ന് തന്നെ ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തി.

പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലില്‍ വന്നെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പര്‍ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ സഹകരണ സര്‍വീസ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്കും പരാതി നല്‍കി. അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്.

ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം. സംഭവത്തെക്കുറിച്ച്‌ വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.