play-sharp-fill
സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുള്ള സ്ത്രീ; ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ച്‌ ഹൈക്കോടതി; രക്ഷിതാക്കളെ കാണാനുള്ള മാനസികാവസ്ഥയിലല്ലെന്ന് വെളിപ്പെടുത്തൽ

സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുള്ള സ്ത്രീ; ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ അനുവദിച്ച്‌ ഹൈക്കോടതി; രക്ഷിതാക്കളെ കാണാനുള്ള മാനസികാവസ്ഥയിലല്ലെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

കൊച്ചി: കോടഞ്ചേരിയില്‍ മിശ്ര വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാദത്തിലായ ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനൊപ്പം പോകാന്‍ അനുവദിച്ച്‌ ഹൈക്കോടതി.


ഇരുപത്തിയാറ് വയസുള്ള ജോയ്സ്ന സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുള്ള സ്ത്രീയാണെന്ന് കോടതി നിരീക്ഷിച്ചു.
യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിക്ക് ഇടപെടാന്‍ പരിമിതിയുണ്ട്. ജോയ്സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ താമരശ്ശേരി കോടതിയില്‍ ഹാജരായ ജോയ്സ്ന നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മകളെ തടങ്കലിലാക്കിയെന്നായിരുന്നു പിതാവിന്റെ ആരോപണം.

എന്നാല്‍ ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് യുവതി ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. രക്ഷിതാക്കളെ ഇപ്പോള്‍ കാണാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ജോയ്സ്ന പ്രതികരിച്ചു. “മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ല. അവരെ ഇപ്പോള്‍ കാണുന്നില്ല. പിന്നീട് വിശദമായി സംസാരിച്ചോളാം.” – യുവതി പറഞ്ഞു.