ഭാര്യയുമായി വഴക്കിട്ട് മരത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി: സംഭവം കോട്ടയം മൂലവട്ടം മുപ്പായിക്കാട്

ഭാര്യയുമായി വഴക്കിട്ട് മരത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി: സംഭവം കോട്ടയം മൂലവട്ടം മുപ്പായിക്കാട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് അനുനയിപ്പിച്ച് താഴെ ഇറക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുപ്പായിക്കാട് സ്വദേശിയായ അഭിലാഷ് വീടിനു മുന്നിലെ മരത്തിൽ ആത്മഹത്യ ഭീഷണിയുമായി കയറിയത്. മൂലവട്ടം മുപ്പായിക്കാട് റെയിൽ വേ ട്രാക്കിന് സമീപത്തെ വീട്ടിലാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അഭിലാഷും ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം വെള്ളിയാഴ്‌ച രാവിലെയാണ് വീട്ടിൽ എത്തിയത്. തുടർന്ന് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി മരത്തിൽ കയറുകയായിരുന്നു.

ഏണി വച്ച് മരത്തിന്റെ പാതി ഭാഗം വരെ കയറിയ ശേഷം മരത്തിന്റെ മുകളിൽ കയറിയിരുന്ന അഭിലാഷ് ഇപ്പോൾ ചാടുമെന്ന് ഭീഷണി മുഴക്കി. ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്നി രക്ഷാ സേനയിലും അറിയിച്ചു. ഇവർ നടത്തിയ ചർച്ചയിലാണ് അഭിലാഷ് താഴെ ഇറങ്ങാൻ സമ്മതിച്ചത്. തുടർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.