
കൊച്ചി: ആർ എസ് എസ് പരിപാടിയിൽ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും രംഗത്ത്.
സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണ സഭയിൽ വി സി മാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നും,
അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് ചാൻസലർ പദവി സർവകലാശാലകളുടെ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും
പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് ഈ പദവികൾ വഴിമാറുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയ്തത് തെറ്റായിപ്പോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത് ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരിൽ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.







