കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി
സ്വന്തം ലേഖകൻ
കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്, നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എ വിട്ടിട്ടില്ല. ഇരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ കോൺഗ്രസിന്റെ ഇടതു പ്രവേശനുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. സി.പി.ഐക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
‘ജോസ് കെ മാണി പക്ഷത്തെ എം.പിമാർ നിലവിൽ യു.പി.എ യുടെ ഭാഗമാണ് അതൊക്കെ അവർ ഉപേക്ഷിക്കട്ടെ’ എന്ന് കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ നിലപാട് വ്യക്തമാക്കിയാണ് ജോസ്.കെ.മാണി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.