play-sharp-fill

കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്, നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എ വിട്ടിട്ടില്ല. ഇരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോൺഗ്രസിന്റെ ഇടതു പ്രവേശനുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. സി.പി.ഐക്ക് അഭിപ്രായം പറയാനുള്ള […]

അതിരപ്പള്ളിയെ തള്ളി കാനം ; ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം : എം.എം മണിയെ പരിഹസിച്ച് കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂർ : അതിരപ്പിള്ളി വിഷയത്തിൽ മന്ത്രി എം.എം മണിയ്‌ക്കെതിരെ പരിഹാസവുമായി കാനം രാജേന്ദ്രൻ. അതിരപ്പള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങൾ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരണവുമായി രംഗത്ത്. ഇലക്ട്രിസിറ്റി ബോർഡ് വർഷങ്ങളായി ഇത്തരം നിർദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എൽഡിഎഫിൽ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്. എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളിയെന്നും. പ്രകടന പത്രികയിൽ പോലുമില്ലായിരുന്നു. സമവായ ചർച്ചകൾക്ക് […]