ജോസ് പക്ഷത്തിന് 10 സീറ്റ് വാ​ഗ്ദാനം ചെയ്ത് സിപിഎം: ജോസ് മോനു ഇടത്തോട്ടുള്ള പാലം പണിയുന്നത് സ്കറിയ തോമസ്

ജോസ് പക്ഷത്തിന് 10 സീറ്റ് വാ​ഗ്ദാനം ചെയ്ത് സിപിഎം: ജോസ് മോനു ഇടത്തോട്ടുള്ള പാലം പണിയുന്നത് സ്കറിയ തോമസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺ​ഗ്രസ് എം ജോസഫ് വിഭാ​ഗത്തെ എൽഡിഎഫിലെത്തിക്കാൻ പിടിമുറുക്കി സിപിഎം. ജോസ് പക്ഷം എൽഡിഎഫിലേക്ക് വരുന്നതോടെ ഒറ്റ കേരള കോൺ​ഗ്രസ് എന്ന ആശയമാണ് എൽഡിഎഫ് മുന്നോട്ട് വക്കുന്നത്. ഇടതു സഹയാത്രികരായ ജനാധിപത്യ കേരള കോൺ​ഗ്രസ്, സ്കറിയ തോമസ് വിഭാ​ഗം എന്നിവർക്കൊപ്പം ജോസ് പക്ഷംത്തേയും ഒന്നാക്കി നിർത്താനാണ് ശ്രമം. ഇതേ രീതിയിൽ നീങ്ങിയാൽ 13 സീറ്റാണ് എൽഡിഎഫ് വാ​ഗ്ദാനം ചെയ്യുന്നത്. 10 സീറ്റ് ജോസ് പക്ഷത്തിനും, 2 സീറ്റ് ജനാധിപത്യ കേരളാ കോൺ​ഗ്രസിനും, ഒരു സീറ്റ് സ്കറിയ തോമസിനും നൽകാമെന്നാണ് വാ​ഗ്ദാനം.

ജോസ് പക്ഷത്തെ ഇടത്തോട്ട് നീക്കാനുള്ള ചർച്ചകൾക്ക് സ്കറിയ തോമസാണ് നേതൃത്വം നൽകുന്നത്. മൂന്ന് കേരള കോൺ​ഗ്രസുകൾ ഒന്നായാൽ ആർ ബാലകൃഷണ പിള്ള എൽഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്. സ്കറിയ തോമസ് വഴി എൽഡിഎഫിലേക്ക് എത്താൻ ജോസ് കെ മാണി സമ്മതം മൂളിയതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായക്ക് പുറമേ കോട്ടയം ജില്ലയിൽ കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാർ സീറ്റുകളാണ് സിപിഎം വാ​ഗ്ദാനം ചെയ്യുന്നത്. ഇടുക്കി, കുട്ടനാട് പേരാമ്പ്ര, ഇരിക്കൂർ എന്നിവക്ക് പുറമേ തിരുവനന്തപുരത്തും ഒരു സീറ്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സിപിഐ, ജനാദാതൾ (എസ്) എന്നിവരുടെ സീറ്റുകൾ നൽകാൻ ആകില്ലാ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കാഞ്ഞിരപ്പള്ളി സീറ്റ് കൂടി വേണമെന്ന നിലപാടിലാണ് ജോസ് കെ മാണി. കാഞ്ഞിരപ്പള്ളി കിട്ടിയില്ലെങ്കിൽ എൻ ജയരാജ് എംഎൽഎ ബലിയാടാകും. എൻ ജയരാജ് യുഡിഎഫിലേക്ക് പോകുന്ന സ്ഥിതിയുണ്ടായാൽ അത് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ജോസ് കെ മാണി. ജയരാജിന് ചങ്ങനാശ്ശേരി സീറ്റ് നൽകണമെന്ന അഭിപ്രായം സിപിഎം മുമ്പോട്ട് വച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി കാഞ്ഞിരപ്പള്ളിക്ക് പകരം കോതമം​ഗലം സീറ്റ് ജോസ് പക്ഷത്തിന് നൽകുന്നതും സിപിഎം ആലോചിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ജോസ് വിഭാ​ഗത്തിന് വേണ്ടി സിപിഎം ഫോർമുല നടപ്പിലാക്കിയാൽ എൻസിപിക്ക് രണ്ട് സീറ്റുകൾ നഷ്ടമാകും. ജോസ് കെ മാണി രാജി വക്കുന്ന രാജ്യസഭാം​ഗത്വം മാണി സി കാപ്പന് നൽകി എൻസിപിയെ അനുനയിപ്പിക്കാനാകും സിപിഎം നീക്കം. ജോസ് കെ മാണിക്കൊപ്പം എൽഡിഎഫിലെ കേരള കോൺ​ഗ്രസുകാർ ഒറ്റ പാർട്ടിയാകുന്നതോടെ മധ്യ കേരളത്തിൽ മുന്നണി ശക്തമാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി ഒരു മുന്നണിയിലേക്കും ഇല്ല എന്ന നിലപാടിലാണ് ജോസ് പക്ഷം. എല്ലാ മുന്നണികളിലേക്കും ക്ഷണമുണ്ടായിട്ടുണ്ടെന്നും, ഉചിതമായ തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.