പാലായിൽ ജോസ് കെ.മാണിയ്ക്ക് പരാജയ ഭീതിയോ ..! 5000 മുതൽ 7500 വോട്ട് വരെ ബി.ജെ.പി മാണി സി കാപ്പന് മറിച്ചതായി ജോസ് കെ.മാണി: കോട്ടയം ജില്ലയിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി
പൊളിറ്റിക്കൽ ഡെസ്ക്
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ സജീവം. ബി.ജെ.പി വോട്ട് വ്യാപകമായി യു.ഡി.എഫിന് മറിച്ചെന്ന ആരോപണവുമായി ഇപ്പോൾ ജോസ് കെ മാണിയാണ് രംഗത്ത് എത്തിയത്.
വിജയസാധ്യത വിലയിരുത്താന്‍ ബി.ജെ.പി ബൂത്ത്-ജില്ലതല യോഗങ്ങള്‍ ചേരുന്നതിനിടെയാണ് , പലയിടത്തും ബി.ജെ.പി വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി രംഗത്ത് എത്തിയത്. പാലായിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച കോട്ടയം ജില്ലയിലടക്കം മറ്റ് മണ്ഡലങ്ങളിലും ബി.ജെ.പി വ്യാപകമായി വോട്ടുമറിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലായില്‍ ഏറ്റവും കുറഞ്ഞത് 5000 മുതല്‍ 7500 വരെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് ബി.ജെ.പി മറിച്ച് നല്കി.പാലായില്‍ ഇത്തവണ ബി.ജെ.പിക്ക് വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ. മാണി പറഞ്ഞു.
ബി.ജെ.പിയും യു.ഡി.എഫും പലയിടത്തും ഒത്തുകളി നടത്തി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് പോയിട്ടുണ്ട്.
എന്നാല്‍, ഇത് ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇടതുമുന്നണി സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെടും. വോട്ടെണ്ണല്‍ കഴിയുേമ്ബാള് ബി.ജെ.പിയുടെ വോട്ടുമറിക്കലിെന്റ യഥാര്‍ഥ ചിത്രം പുറത്തുവരുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.