ഉദ്യോഗാര്‍ത്ഥികൾക്ക് അവസരം;ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം;വിവിധ  ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ

ഉദ്യോഗാര്‍ത്ഥികൾക്ക് അവസരം;ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം;വിവിധ ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വിവിധ ഒഴിവുകളുടെ വിവരങ്ങൾ ചുവടെ

1) സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്‌ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുന്‍പായി ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആര്‍.റ്റി.സി ബസ് ടെര്‍മിനല്‍ (നാലാം നില), തിരുവനന്തപുരം- 695 001 എന്ന വിലാസത്തിൽ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471- 2326264 (ഓഫീസ്). ഇ-മെയില്‍: [email protected].

2) പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്;
തിരുവനന്തപുരം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് കരാര്‍ അടിസ്ഥാനത്തിലെ ഒരു ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2022 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 25,000 രൂപ. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും റേഡിയോ ട്രാന്‍സ്മിഷന്‍ ഫീല്‍ഡിലെ തൊഴില്‍ പരിചയവും മലയാള ഭാഷ വായിക്കുന്നതിലും എഴുതുന്നതിലും ഉള്ള മികവ് എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 27നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.

3)വാക്ക്-ഇന്‍-ഇന്റര്‍വ്യൂ;
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം
ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എന്‍.എം നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിന്നുള്ള ജി.എന്‍.എം. നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം).

ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗ് അഞ്ചാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകിട്ട് 5.

Tags :