ഡിഗ്രി ഉണ്ടോ? എങ്കിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാം ; മൂവായിരത്തോളം ഒഴിവുകൾ, ഇപ്പോൾ തന്നെ അപേക്ഷിക്കാം
കോട്ടയം : ഡിഗ്രി ഉള്ളവരാണ് നിങ്ങൾ എങ്കിൽ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാം. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.
3000 ഒഴിവുകളാണ് ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 15000 രൂപയാണ് സ്റ്റൈപ്പന്‍ഡ് ആയി അനുദിക്കുക. ഇതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക ആനുകൂല്യങ്ങളും അലവന്‍സുകളും നല്‍കുന്നതല്ല.
പരിശീലന കാലയളവായ 12 മാസം വരെ കരാര്‍ സാധുവായി തുടരും. വിഭാഗങ്ങളുടെ റിസര്‍വേഷന്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തുക അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 800 രൂപയും ജിഎസ്ടിയും ആണ് അപേക്ഷ ഫീസായി അടയ്‌ക്കേണ്ടത്. എസ്‌സി, എസ്ടി, ഒബിസി, വനിതകള്‍ എന്നിവര്‍ക്ക് 600 രൂപയും ജിഎസ്ടിയും പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 400 രൂപയും ജിഎസ്ടിയും ആണ് അപേക്ഷ ഫീസായി അടയ്‌ക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ കട്ട് ഓഫ് തീയതി പ്രകാരം 01.04.1996 നും 31.03.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എന്നിരുന്നാലും എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി മുതലായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഗവണ്‍മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ബാധകമാണ്. തസ്തികയുടെ ആവശ്യകതകള്‍ക്കനുസൃതമായി യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിചയത്തിന്റേയും അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ കമ്മിറ്റി നടത്തുന്ന വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. സ്വന്തം വിവേചനാധികാരത്തില്‍ മറ്റേതെങ്കിലും ടെസ്റ്റ് നടത്തുന്നതിനോ മറ്റേതെങ്കിലും തിരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ ഉള്ള അവകാശം ബാങ്കില്‍ നിക്ഷിപ്തമാണ്.
എഴുത്തുപരീക്ഷയുടെ താല്‍ക്കാലിക തീയതി 2024 ജൂണ്‍ 23 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ 31.03.2020-ന് ശേഷം ബിരുദം പൂര്‍ത്തിയാക്കി പാസിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താല്‍പ്പര്യമുള്ളവരും യോഗ്യരുമായ വ്യക്തികള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് അതേ പോര്‍ട്ടലില്‍ സമര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം. ശരിയായി പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം കമ്മിറ്റി ആവശ്യപ്പെടുന്ന എല്ലാ പ്രസക്ത രേഖകളും അറ്റാച്ചുചെയ്യേണ്ടതുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 17 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിന് അവസാന തീയതിക്ക് മുമ്ബ് അപേക്ഷ സമര്‍പ്പിക്കണം.