play-sharp-fill
മന്ത്രി സ്ഥാനം കിട്ടാൻ കാരണം സുരേഷ് ഗോപി; പ്രവർത്തകർക്ക് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിച്ചത് കേരളത്തില്‍ സുരേഷ് ഗോപി ജയിച്ചതുകൊണ്ടും അക്കൗണ്ട് തുറന്നതുകൊണ്ടും : ജോർജ് കുര്യൻ

മന്ത്രി സ്ഥാനം കിട്ടാൻ കാരണം സുരേഷ് ഗോപി; പ്രവർത്തകർക്ക് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിച്ചത് കേരളത്തില്‍ സുരേഷ് ഗോപി ജയിച്ചതുകൊണ്ടും അക്കൗണ്ട് തുറന്നതുകൊണ്ടും : ജോർജ് കുര്യൻ

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായാണ് കേന്ദ്ര സഹ മന്ത്രി സ്ഥാനം തന്നെ തേടിയെത്തിയതെന്ന് ജോർജ് കുര്യൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ഡല്‍ഹിയില്‍ എത്തിയ തന്നോട് മുതിർന്ന ബിജെപി നേതാവിന്റെ വീട്ടില്‍ എത്താൻ നിർദ്ദേശിക്കുകയായിരുന്നെന്ന് ജോർജ് കുര്യൻ പറഞ്ഞു. തനിക്ക് മന്ത്രി സ്ഥാനം കിട്ടാൻ കാരണമായത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാധാരണ ഇത്തരം അവസരങ്ങളില്‍ ഈ നേതാവ് വിളിക്കുന്നത് കേരളത്തില്‍ നിന്നും എത്തുന്ന നേതാക്കളുടെ അറേഞ്ച്‌മെന്റ്സ് കാര്യങ്ങളൊക്കെ അന്വേഷിക്കാൻ വേണ്ടിയായിരിക്കും. എന്നാല്‍ ഇത്തവണ എന്നോട് പറഞ്ഞത്, നിങ്ങള്‍ 45 വർഷമായി പാർട്ടിയില്‍ പ്രവർത്തിക്കുന്നു. നിങ്ങളെ പാർട്ടി പരിഗണിക്കുന്നുണ്ട് എന്നാണ്. മന്ത്രിയാകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് മറ്റൊരു നേതാവ് ഫോണില്‍ വിളിച്ച്‌ പ്രധാനമന്ത്രിയുടെ വീട്ടില്‍ എത്താൻ ആവശ്യപ്പെട്ടു. അവിടെ വച്ചാണ് മന്ത്രിയാകുന്ന കാര്യം തന്നോട് ഔദ്യോഗികമായി പറയുന്നത്. അതുകൊണ്ടാണ് വീട്ടില്‍ പോലും ഇക്കാര്യം അറിയിക്കാൻ സാധിക്കാതിരുന്നത്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ ഒരു സാധാരണ പ്രവർത്തകൻ എന്നാണ് ആദ്യം വിളിച്ച നേതാവ് എന്നോട് പറഞ്ഞത്. 45 വർഷമായി പ്രവർത്തിക്കുന്നു. അതിനിടെയില്‍ ഇതുവരെ ഒരു ഡിമാൻഡും താങ്കള്‍ മുന്നോട്ടുവച്ചില്ല. അതുകൊണ്ട് നിങ്ങളെ പരിഗണിക്കുന്നു. അതു മാത്രമേ പാർട്ടി തന്നോട് പറഞ്ഞിരുന്നുള്ളൂ. പിന്നീട് പ്രധാനമന്ത്രിയാണ് തന്നോട് മന്ത്രിസ്ഥാനത്തെക്കുറിച്ച്‌ പറഞ്ഞത്. യുവമോർച്ചയില്‍ പ്രവർത്തിക്കുന്ന കാലത്ത് തന്നെ നരേന്ദ്ര മോദിജിയെ പരിചയമുണ്ടായിരുന്നു. അന്ന് യുവമോർച്ച ഓള്‍ ഇന്ത്യ വൈസ് പ്രസിഡന്റായിരുന്നു ഞാൻ. പ്രധാനമന്ത്രയുടെ വസതിയില്‍ വച്ച്‌ സംസാരിച്ചപ്പോള്‍ അന്നത്തെ ചില കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പ് സംവിധാനം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘ഞാൻ ഒ രാജഗോപാലിന്റെ ശിഷ്യനായിരുന്നു. എന്നെ ട്രെയിനിംഗിനായി പാർട്ടി വിട്ടതാണ് അദ്ദേഹത്തിന്റെ കൂടെ. ചെറുപ്പം മുതല്‍ പാർട്ടിയിലൂടെ ഒ രാജപോലുമായി അറ്റാച്ച്‌ഡ് ആയി. കെ സുരേന്ദ്രൻ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ഞാൻ. അതുകൊണ്ട് ബിജെപിയില്‍ ഗ്രൂപ്പ് സംവിധാനമുണ്ടോ എന്ന കാര്യം തനിക്ക് ഫീല്‍ ചെയ്തിട്ടില്ല. പത്രങ്ങളിലും ചാനലുകളിലും കാണാറുണ്ട്’- അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ജെപി നദ്ദയുടെ വീട്ടില്‍ പാർട്ടി ഉണ്ടായിരുന്നെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. ‘നദ്ദയുടെ വീട്ടില്‍ വച്ച്‌ മറ്റ് നേതാക്കളുമായി സംസാരിച്ചു. പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വീട്ടില്‍ പോകുന്നത് വരെ ഞാൻ ഒരു നേതാക്കളുമായും ബന്ധപ്പെട്ടിട്ടില്ല. ഒരു ടാക്സി വിളിച്ചാണ് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോയത്. ശേഷം ഞാൻ പോയത് വി മുരളീധരന്റെ വീട്ടിലേക്കാണ്. ഇപ്പോള്‍ ഈ അഭിമുഖം നല്‍കുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ്’

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമായി സംസാരിച്ചതിനെക്കുറിച്ചും ജോർജ് കുര്യൻ പറഞ്ഞു. ‘ഇന്നലെ സുരേഷ് ഗോപിയുമായി സംസാരിച്ചു. എനിക്ക് ഈ മന്ത്രി സ്ഥാനം കിട്ടാൻ കാരണം സുരേഷ് ഗോപിയാണ്. പ്രവർത്തകർക്ക് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിച്ചത് കേരളത്തില്‍ സുരേഷ് ഗോപി ജയിച്ചതുകൊണ്ടും അക്കൗണ്ട് തുറന്നതുകൊണ്ടുമാണ്. അല്ലെങ്കില്‍ അത് കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിക്കുള്ള സംഭാവന ഈ അവസരത്തില്‍ സ്മരിക്കുകയാണ്’ -ജോർജ് കുര്യൻ പറഞ്ഞത്.