അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദ്വിദിന മെഗാ തൊഴില്‍മേള

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദ്വിദിന മെഗാ തൊഴില്‍മേള

സ്വന്തം ലേഖകൻ

കോട്ടയം : അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദ്വിദിന മെഗാ തൊഴില്‍മേള നടത്തും.

കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഭരണകൂടത്തിന്റെനേതൃത്വത്തില്‍ ആദ്യമായി നടത്തുന്ന തൊഴില്‍മേള മുഖേന പരമാവധിപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്ന്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു.

പരിപാടിയെക്കുറിച്ച്‌ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് എക്‌സിക്യൂട്ടീവ് കെ.എസ്.അനന്തു കൃഷ്ണന്‍ വിശദീകരിച്ചു.