നഗരഗതാഗതം സുഗമമാക്കുവാൻ ജൂബിലി തിരുനാളിനു മുമ്പായി പാലാ നഗര മേഖലയിലെ ടാറിംഗ് പൊട്ടിപൊളിഞ്ഞ ഭാഗങ്ങൾ റീടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി.എം.പി

നഗരഗതാഗതം സുഗമമാക്കുവാൻ ജൂബിലി തിരുനാളിനു മുമ്പായി പാലാ നഗര മേഖലയിലെ ടാറിംഗ് പൊട്ടിപൊളിഞ്ഞ ഭാഗങ്ങൾ റീടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി.എം.പി

Spread the love

സ്വന്തം ലേഖകൻ

പാലാ: നഗരപ്രദേശത്ത് ടാറിംഗ് ഇളകി വീണ്ടും അപകടകരമായ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സവും അപകടങ്ങളും വാഹന തകരാറുകളും തുടർച്ചയാകുന്ന സാഹചര്യത്തിലും ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സുഗമമായ ഗതാഗതത്തിന് ഉണ്ടാകാവുന്ന തടസ്സങ്ങളും കണക്കിലെടുത്ത് വലിയ കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ റോഡിൻ്റെ ഉപരിതലം റീടാർ ചെയ്ത് ബലപ്പെടുത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കമെന്ന് ജോസ്.കെ.മാണി എം.പി.പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടകർ എത്തി തുടങ്ങിയതോടെ നഗരപ്രദേശത്തെ റോഡുകളിൽ ഗതാഗത തിരക്ക് ഏറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തുന്ന ശബരിമല യാത്രക്കാർക്ക് നഗരത്തിലൂടെയുള്ള യാത്ര വളരെ ദു:സഹമായിരിക്കുകയാണെന്ന് അദ്ദേഹം അധികതരോട് ചൂണ്ടിക്കാട്ടി.

നഗരത്തിലെ വ്യാപാരികളും, വാഹന ഉടമകളും, ടാക്സി സർവ്വീസ് ,ഓട്ടോ തൊഴിലാളികളും ചേർന്ന് ഇടപെടൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജോസ്‌.കെ.മാണി പ്രശ്നത്തിൽ ഇടപെട്ടത്.

ളാലം ജംഗ്ഷൻ, സ് റ്റേഡിയം ഭാഗം എന്നിവിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതു മൂലം ഈ ഭാഗത്ത് ഗതാഗത തടസ്സം തുടർകഥയാണ്.
നിരവധി തവണ കുഴി അടയ്ക്കൽ നടത്തി എങ്കിലും വീണ്ടും വീണ്ടും ഈ ഭാഗം തകരുകയായിരുന്നു.

ആധുനിക മെഷീനറികൾ ഉപയോഗിച്ച് തകർന്ന ഭാഗത്തെ റോഡിൻ്റെ ഉപരിതലം ബലപ്പെടുത്തിയാൽ മാത്രമെ ശാശ്വത പരിഹാരമാകൂ എന്ന് ജോസ്.കെ.മാണി അധികൃതരോട് ആവശ്യപ്പെട്ടു.

വാഹന ഗതാഗതം കുറഞ്ഞ അവധി ദിവസം കൂടിയായ ഞായറാഴ്ച്ച നഗരപ്രദേശത്ത് റീടാറിംഗ് നടത്തുന്നതാവും ഉചിതമെന്ന് അധികൃതരെ അറിയിച്ചിട്ടുള്ളതായി ജോസ് കെ.മാണി പറഞ്ഞു.പൊതുമരാമത്ത് അധികൃതർ ഇക്കാര്യം പരിഗണിച്ചു വരുകയാണ്.