മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി ; എൻസിപിയെ പിളർത്തി അജിത് പവാർ, മഹാരാഷ്‌ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി ; എൻസിപിയെ പിളർത്തി അജിത് പവാർ, മഹാരാഷ്‌ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും സർക്കാരിലേക്ക്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്‌ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഭിപ്രായപ്പെട്ടു.

അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും സർക്കാരിലേക്ക് പോയതിന്റെ പിന്നാലെയാണ് ഏകനാഥ് ഷിൻഡെയുടെ ഈ പ്രതികരണം. 29 എംഎൽഎമാരുമായാണ് അജിത് പവാർ സർക്കാരിന്റെ ഭാഗമാകുന്നത്. ഇതിനു മുന്നോടിയായി തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാരുമായി അജിത് പവാർ രാജഭവനിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ അജിത് പവാർ, ഉപമുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അതേസമയം ഇപ്പോൾ മഹാരാഷ്‌ട്രയ്‌ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് സാരം.

മഹാരാഷ്‌ട്രയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ അജിത് പവാറിനെയും അദ്ദേഹത്തിന്റെ പക്ഷത്തെയും സ്വാഗതം ചെയ്യുകയാണ്. എൻസിപി നേതാവിന്റെ അനുഭവ സമ്പത്ത് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനപ്പെടുമെന്നും ഷിൻഡെ പ്രതികരിച്ചു.

രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 24 വർഷമായി പലവട്ടം കാറ്റിലും കോളിലും പെട്ടെങ്കിലും, കണ്ണിലെ കൃഷ്ണമണി പോലെ പവാർ കാത്ത പാർട്ടിയാണ് അനന്തരവൻ തകിടം മറിച്ചത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി(എം വി എ) സഖ്യം തകർക്കാൻ കഴിഞ്ഞ രണ്ടുവർഷത്തിനിടെ, രണ്ടുവട്ടമാണ് ബിജെപി ആഞ്ഞടിച്ചത്.

40 ശിവസേന പ്രതിനിധിമാരുമായി ഏക്‌നാഥ് ഷിൻഡേ ഉദ്ധവ് താക്കറെ പക്ഷത്തെ തള്ളിപ്പറഞ്ഞ് പുറത്തുകടന്നപ്പോൾ സഖ്യത്തിന് ആദ്യ അടി കിട്ടി. ഇന്ന് എട്ട് പാർട്ടിനേതാക്കൾക്കൊപ്പം അജിത് പവാർ മഹാരാഷ്ട്ര സർക്കാരിൽ ചേർന്നു. ദേവേന്ദ്ര ഫട്‌നാവിസിന് ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നു.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്നും സൂചനയുണ്ട്.

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.