വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി കബളിപ്പിച്ചു; കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സി തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി കബളിപ്പിച്ചു; കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സി തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

കട്ടപ്പന: ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി ഒന്നേകാല്‍ കോടിയോളം രൂപ കബളിപ്പിച്ച സംഭവത്തില്‍ ട്രാവല്‍ ഏജൻസിക്കെതിരെ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കട്ടപ്പനയിലെ സിയോണ്‍ ട്രാവല്‍ ഏജൻസി ഉടമ നെല്ലിപ്പാറ കാരിക്കക്കുന്നേല്‍ റോബിൻ ജോസ് ( 33 )നെതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറ്റലിയിലേയ്ക്ക് പോയ സംഘത്തിലെ പത്ത് പേര്‍ ദുബായ്, ഒമാൻ എന്നീ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വദേശികളായ 23 പേരില്‍ നിന്നാണ് ഇറ്റലിയില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്ക് മുൻപ് 6.5 മുതല്‍ 7 ലക്ഷം രൂപ വരെ ട്രാവല്‍ ഏജൻസി വാങ്ങിയത്.

പണം നല്‍കിയവരിലേറെയും വീട്ടമ്മമാരാണ്. ഏജൻസി ഉടമ റോബിൻ ജോസിന് നേരിട്ടും അക്കൗണ്ടിലൂടെയുമായി തട്ടിപ്പിനിരയായവര്‍1.26 കോടി രൂപ കൈമാറി.തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫര്‍ ലെറ്ററും വിസയും അടക്കം കൈമാറി.

ഇതിനിടെ പണം നല്‍കിയവരില്‍ മൂന്ന് പേര്‍ പിൻവാങ്ങുകയും ചെയ്തു.മെയ് അവസാനത്തോടെ ബാക്കി ഉദ്യോഗാര്‍ത്ഥികള്‍ ഇറ്റലിയിലേയ്ക്ക് പുറപ്പെട്ടെങ്കിലും ദുബായ്, ഒമാൻ എന്നീ വിമാനത്താവളങ്ങളില്‍ എമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്.

2 ദിവസം വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇവരെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. പത്തോളം പേര്‍ നാട്ടിലെത്തിയതായിട്ടാണ് സൂചന. എന്നാല്‍ മറ്റുള്ളവരെക്കുറിച്ച്‌ വിവരമില്ല. തുടര്‍ന്ന് ട്രാവല്‍ ഏജൻസി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

നിലവില്‍ 3 പേരാണ് കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പണം കൊല്ലം തൃക്കടവൂര്‍ സ്വദേശി ആന്റണി ജോസഫ് ,ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവര്‍ക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തട്ടിപ്പില്‍ ഇവരുടെ പങ്ക് എന്താണെന്നടക്കം പൊലീസ് അന്വേഷിച്ച്‌ വരികെയാണ്.