ജലീലിനെ ജയിലില്‍ അടച്ചാല്‍ സ്വര്‍ണ്ണ കടത്തില്‍ എല്ലാവരും പെടുമെന്ന ഭയം ശക്തം; ആസാദി കശ്മീര്‍’ പരാമര്‍ശം ജലീലിനെ പരസ്യമായി തള്ളിപ്പറയാതെ സിപിഎം ; കോണ്‍ഗ്രസും ബിജെപി.യും രാഷ്ട്രീയ ആയുധമാക്കി പിണറായിയുടെ മൗനം
തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യുഎഇ സര്‍ക്കാരിന് കെടി ജലീല്‍ കത്ത് നല്‍കിയത് പിണറായി വിജയന്റെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ്.
ഇത് പുറത്തു വന്നപ്പോള്‍ രണ്ടാം മന്ത്രിസഭയില്‍ ജലീല്‍ ഇല്ല. എന്നിട്ടും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി വിജയന് ഉത്തരം ഉണ്ടായില്ല. കത്തെഴുത്തിനെ അപലപിച്ചു. ചോദിച്ചിട്ട് പറയാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ പിന്നീട് ചോദിച്ചതും പറഞ്ഞതുമൊന്നും ജനങ്ങള്‍ അറിഞ്ഞില്ല. ഇതിന് ശേഷമാണ് കെ.ടി. ജലീലിന്റെ ‘ആസാദി കശ്മീര്‍’ പരാമര്‍ശം. ഇവിടേയും ജലീലിനെ മുഖ്യമന്ത്രി തള്ളി പറയില്ല.
പരാമര്‍ശത്തില്‍ കടുത്ത വിയോജിപ്പ് പുലര്‍ത്തുമ്പോഴും ജലീലിനെ പരസ്യമായി തള്ളിപ്പറയാതെ സിപിഎം. ഔദ്യോഗിക നേതൃത്വം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോണ്‍ഗ്രസും ബിജെപി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വതന്ത്രപരിവേഷം നല്‍കി ഇതിനോട് പലപ്പോഴും സിപിഎം. കണ്ണടച്ചിട്ടുണ്ട്. ഇവിടേയും അത് തുടരും. കാരണം സ്വര്‍ണ്ണ കടത്ത് കേസ് കത്തി നില്‍ക്കുമ്പോള്‍ ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുന്നുണ്ട്.
ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹത്തിന് കേരളത്തില്‍ കേസെടുക്കണമെന്ന ആവശ്യം ചര്‍ച്ചകളിലുണ്ട്. എന്നാല്‍ പൊലീസ് ഈ വിഷയത്തില്‍ കേസെടുത്താലും ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തില്ല. ജലീലിനെ പിണക്കി മുമ്പോട്ട് പോകാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഎമ്മിന് തലവേദനയായത് സ്വപ്നാ സുരേഷിന്റെ വെളിപ്പടുത്തലാണ്. ഈ ആരോപണങ്ങളില്‍ എല്ലാം കെടി ജലീലും ഉള്‍പ്പെടുന്നു. പലതും ജലീലിന് അറിയാമെന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജലീലിനെ പിണക്കിയാല്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ അത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതുകൊണ്ട് തന്നെ കാശ്മീര്‍ വിവാദ വിഷയത്തില്‍ കരുതലോടെ നീങ്ങും.
മുമ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനാ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ചെറിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതേ നിലപാട് ഈ വിഷയത്തിലും എടുക്കും. ജലീലിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന തരത്തില്‍ വകുപ്പുകളൊന്നും പൊലീസ് ചുമത്തില്ല.
തവനൂരിലെ എംഎല്‍എയാണ് ജലീല്‍. മലപ്പുറത്തെ ഇടതു പക്ഷത്തിന്റെ പ്രധാന മുഖം. കടുത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഇത്തവണത്തെ ജയം. ജലീല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സജീവമാണ്. ഇതിന് ജലീല്‍ തയ്യാറായാല്‍ പോലും സിപിഎം സമ്മതിക്കില്ല.