play-sharp-fill
സ്വാതന്ത്ര്യദിനം ബഹിരാകാശത്തും; ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ച് രാജാ ചാരി

സ്വാതന്ത്ര്യദിനം ബഹിരാകാശത്തും; ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ച് രാജാ ചാരി

സ്വാതന്ത്ര്യദിനം ബഹിരാകാശത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ രാജ ചാരി ബഹിരാകാശ നിലയത്തിലെ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു.

“ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ ഇന്ത്യന്‍ പ്രവാസികളെ ഓര്‍മിപ്പിക്കുകയാണ്. എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മ നഗരമായ ഹൈദരാബാദ് തെളിച്ചത്തോടെ തിളങ്ങുന്നത് ബഹിരാകാശ നിലയത്തില്‍ നിന്ന് ഞാൻ കണ്ടു. ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും മാറ്റം കൊണ്ടുവരുന്ന ഇടങ്ങളില്‍ ഒന്ന് മാത്രമാണ് നാസ. ആഘോഷത്തിനായി കാത്തിരിക്കുന്നു” അദ്ദേഹം കുറിച്ചു.