ജവാന്റെ വില കൂട്ടില്ല; ശുപാര്‍ശ സര്‍ക്കാര്‍ തള്ളി; നടപടി  മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി  ഒഴിവാക്കിയ സാഹചര്യത്തിൽ

ജവാന്റെ വില കൂട്ടില്ല; ശുപാര്‍ശ സര്‍ക്കാര്‍ തള്ളി; നടപടി മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയ സാഹചര്യത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി.

തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.

സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കി.

ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്.