കേരള നവോദ്ധാനം ജയിലിലും: വനിതാ ജയിലിൽ നിന്നും തടവുചാടിയ യുവതികൾ നടത്തിയ ദിവസങ്ങൾ നീണ്ട ആസൂത്രണം; ജയിൽ വളപ്പിലെ മുരിങ്ങ പുറത്തേയ്ക്ക് ഏണിയായി: പുറത്തിറങ്ങിയാൽ പോകേണ്ട റൂട്ട് പോലും കൃത്യമായി തയ്യാറാക്കി; എല്ലാം ആസൂത്രണം ചെയ്തത് പെരുങ്കള്ളികൾ; വനിതാ ജയിലിലെ ജയിൽചാട്ടം കേരള ചരിത്രത്തിൽ ആദ്യം..!

കേരള നവോദ്ധാനം ജയിലിലും: വനിതാ ജയിലിൽ നിന്നും തടവുചാടിയ യുവതികൾ നടത്തിയ ദിവസങ്ങൾ നീണ്ട ആസൂത്രണം; ജയിൽ വളപ്പിലെ മുരിങ്ങ പുറത്തേയ്ക്ക് ഏണിയായി: പുറത്തിറങ്ങിയാൽ പോകേണ്ട റൂട്ട് പോലും കൃത്യമായി തയ്യാറാക്കി; എല്ലാം ആസൂത്രണം ചെയ്തത് പെരുങ്കള്ളികൾ; വനിതാ ജയിലിലെ ജയിൽചാട്ടം കേരള ചരിത്രത്തിൽ ആദ്യം..!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവോദ്ധാനം ജയിലിലും കണ്ടു തുടങ്ങി…! സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു യുവതികൾ ജയിൽ ചാടി. സംസ്ഥാന സർക്കാരിന്റെ നവോദ്ധാന പ്രവർത്തനങ്ങൾ ജയിലിലേയ്ക്കും എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോൾ അട്ടക്കുളങ്ങരയിൽ നിന്നും ലഭിക്കുന്നത്. ജയിലിലെ കൃഷിത്തോട്ടത്തിലെ മുരിങ്ങ കണ്ടു വച്ച പ്രതികൾ, ഈ മുരിങ്ങയിലൂടെയാണ് പുറത്തേയ്ക്ക ചാടി രക്ഷപെട്ടത്. ജയിൽചാട്ടത്തിനു വേണ്ടി ഇവർ ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയിരുന്നതായാണ് ജയിലിലെ ഇവർ താമസിച്ച മുറിയും, സഹ തടവുകാരുടെ മൊഴിയും വ്യക്തമാക്കുന്നത്.
സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ജയിൽ ചാടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടയിലാണു രണ്ടു പേർ രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്. പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി നട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണു രക്ഷപ്പെട്ടത്. ജയിലിനു പുറകിലായി മാലിന്യം തള്ളുന്ന സ്ഥലം ഇവർ നേരത്തെ തന്നെ കണ്ടു വച്ചിരുന്നു. ഇതിനോടു ചേർന്ന് ഒരു മുരിങ്ങയും നിൽക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് ഇവർ സെല്ലുകളിലേയ്ക്ക് തിരികെ കയറുന്നതിനിടെ ഇതുവഴി ജയിൽചാടുകയായിരുന്നു.
പ്രതികൾക്കായി ഷാഡോ പൊലീസും സ്‌പെഷൽ ബ്രാഞ്ചും തിരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഫോട്ടോകൾ നൽകിയതായി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ജയിൽ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാർ രക്ഷപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജയിൽ ജീവനക്കാരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ടോടെ വനിതാ തടവുകാർ മുരിങ്ങ മരത്തിൽ കേറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും ജില്ലയ്ക്കു പുറത്തേയ്ക്ക് കടന്നതായാണ് ലഭിക്കുന്ന സൂചനകൾ. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജയിലിനു പുറത്തു നിന്നുള്ള സഹായം ഇരുവർക്കും ലഭിച്ചതായാണ് പൊലീസിനു ലഭിക്കുന്ന സൂചന. അതുകൊണ്ടു തന്നെയാണ് ഇവർ അതിവേഗം പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടാനും സാധിച്ചത്. ഈ സാഹചര്യത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വാഹനങ്ങളെല്ലാം പരിശോധിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.