കളി ജയപ്പിച്ചിട്ടും ജഡേജ ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്: ആദ്യ ട്വന്റി ട്വന്റിയിലെ വിജയത്തിനു പിന്നാലെ ജഡേജയെ പുറത്താക്കി ടീം ഇന്ത്യ; ശാർദൂർ ടാർക്കിൽ ഇന്ത്യൻ ടീമിൽ
തേർഡ് ഐ സ്പോട്സ്
കാൻബറ: ഓസ്ട്രേലിയൻ പര്യടനത്തിൽ ട്വന്റി ട്വന്റിയിൽ ആദ്യ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി നിന്ന രവീന്ദ്ര ജഡേജ ടീമിൽ നിന്നും പുറത്ത്.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് രവീന്ദ്ര ജഡേജ പുറത്തായതോടെയാണ് ഇന്ത്യൻ ടീമിൽ അഴിച്ചു പണി വേണ്ടി വന്നത്. ട്വന്റി ട്വന്റി മത്സരത്തിനിടെ ഇന്ത്യയുടെ വിജയം നിർണ്ണയിക്കുന്നതിൽ പ്രധാനമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് അലട്ടുകയും പിന്നീട് കൺകഷന് ടെസ്റ്റിന് വിധേയനായി താരം പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ സബ് ആയി യൂസുവേന്ദ്ര ചഹാലിനെ ഇറക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിസിസിഐ മെഡിക്കൽ ടീം ആണ് താരത്തെ കൺകഷനിൽ പരാജയപ്പെട്ടുവെന്ന് വിധി എഴുതിയത്. താരത്തിന് ശനിയാഴ്ച രാവിലെ ഇനിയും സ്കാനുകൾ നടത്തുമെന്നും അതിനാൽ തന്നെ പരമ്പരയിലെ ഇനിയുള്ള ടി20 മത്സരങ്ങളിൽ താരം കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. പകരം താരമായി ശർദ്ധുൽ താക്കുറിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.