Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ടോം ചേട്ടന് വിജയാംശസ നേര്‍ന്നു കുഞ്ഞു സഞ്ജന എത്തി. തിരുവനന്തപുരത്തു നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് സഞ്ജ കോട്ടയത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടയം നഗരസഭയിലെ 24 ആം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.ടോം കോര അഞ്ചേരിയെ കാണാനാണ് സഞ്ജന എത്തിയത്.

കഴിഞ്ഞ ജൂണിലാണ് ടോം കോര അഞ്ചേരി എന്ന ചേട്ടനെ സഞ്ജന തിരിച്ചറിഞ്ഞത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നു സ്‌കൂളുകള്‍ അടച്ചിട്ടതോടെയാണ് സഞ്ജനയും കുടുംബവും ദുരിതത്തിലായത്. മഴക്കാലം കൂടി എത്തിയതോടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു ഈ കുടുംബം മാറി. തുടര്‍ന്നു, ടി.വിയോ ഓണ്‍ലൈന്‍ പഠനത്തിനു മറ്റു മാര്‍ഗങ്ങളോ ഇല്ലാതെ സഞ്ജനയും കുടുംബവും ബുദ്ധിമുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സഞ്ജനയുടെ ബുദ്ധിമുട്ടുകള്‍ ചിത്രം സഹിതം വാര്‍ത്തയായി എത്തുകയും ചെയ്തു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി ദുരിതകാലത്തിന്റെ യഥാര്‍ത്ഥ ചിത്രം തിരിച്ചറിഞ്ഞത്. തുടര്‍ന്നു, സഞ്ജനയ്ക്ക് ലാപ്‌ടോപ്പുമായി കോട്ടയത്തു നിന്നും ടോം പുറപ്പെടുകയായിരുന്നു.

തിരുവനന്തപുരം പൂന്തുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ ടോം കോര അഞ്ചേരി സഞ്ജനയ്ക്കു ലാപ്പ് ടോപ്പ് സമ്മാനിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ടോം കോര മത്സരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എസ് ബാലുവാണ് സഞ്ജനയോടു പറഞ്ഞത്. ഇതേ തുടര്‍ന്നു, സഞ്ജന നേരിട്ട് സഹോദരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുകയായിരുന്നു. തുടര്‍ന്നു, 24 ആം വാര്‍ഡിലെ വീടുകള്‍ കേന്ദ്രീകരിച്ചു സഞ്ജന പ്രചാരണം നടത്തുകയും ചെയ്തു.