കരുത്തരുടെ പോരാട്ടം; എറിഞ്ഞിട്ട് ബുംറ; കത്തിക്കയറി ഇഷാനും സൂര്യയും; റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.
ഏഴ് വിക്കറ്റിനാണ് ആതിഥേയരായ മുംബൈയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 15.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ച് വിജയം നേടുകയായിരുന്നു.
ബുംറയുടെ അഞ്ച് വിക്കറ്റും ഇഷാന്‍ കിഷന്‍ (69), സൂര്യകുമാര്‍ യാദവ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മുംബൈക്ക് ജയമൊരുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഓവറില്‍ മുഹമ്മദ് നബിയെ പന്തേല്‍പ്പിക്കാനുള്ള ഹാര്‍ദിക്കിന്റെ നീക്കം മികച്ചതായി. ആദ്യ ഓവറുകളില്‍ ഡോട്ട്‌ബോളുകള്‍ വന്നതോടെ വിരാട് കോലി സമ്മര്‍ദ്ദത്തിലായി.
രണ്ടാം ഓവര്‍ ജെറാള്‍ഡ് കോയിറ്റ്‌സി പിടിമുറുക്കിയതോടെ കോലിയുടെ സമ്മര്‍ദ്ദം ഇരട്ടിച്ചു. മൂന്നാം ഓവറില്‍ ജസ്പ്രീത് ബുംറയെ കൊണ്ടുവന്ന ഹാര്‍ദിക്കിന്റെ നീക്കം ഫലം കണ്ടു.