റോയൽ എൻട്രിയുമായി സഞ്ജു ; മികച്ച ബൗളിങ് ; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം

റോയൽ എൻട്രിയുമായി സഞ്ജു ; മികച്ച ബൗളിങ് ; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം

Spread the love

സ്വന്തം ലേഖകൻ 

ഐ പി എല്ലില്‍ റോയൽ എൻട്രിയുമായി സഞ്ജു സാംസണും രാജസ്ഥാനും.ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനെ 20 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസൺ പുറത്താവാതെ നേടിയ 82(52) റൺസിന്റെ മികവിലാണ് രാജസ്ഥാൻ ആദ്യ മത്സരം തന്നെ വിജയ വഴിയിലാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എല്‍ രാഹുല്‍ 58(44), നിക്കൊളാസ് പുരാന്‍ 64*(41) എന്നിവർ തിളങ്ങിയെങ്കിലും ലഖ്നൗവിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ട്രന്റ് ബോള്‍ട്ട് രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.സഞ്ജുവിന് പുറമെ റിയാന്‍ പരാഗും43(29) മികച്ച പ്രകടനം കാഴ്ചവച്ചു.