അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ കൂത്താട്ടുകുളത്തെത്തി ലോറി അടിച്ചുമാറ്റി കടന്നു കളഞ്ഞു; അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെ വലവിരിച്ച് പൊക്കി പൊലീസ് ; പ്രതികളെ പിടികൂടിയത് പുത്തൻകുരിശ് ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം : അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ കൂത്താട്ടുകുളത്തെത്തി ലോറി മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് ഫറൂക്ക് കക്കാട്ട് പറമ്പിൽ വീട്ടില്‍ അബ്ദുള്‍ സലാം (35), തൃശൂർ ചാവക്കാട് അമ്പലംവീട്ടില്‍ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്പി തിരുമറ്റംകോട് കറുകപൂത്തൂർ നാലകത്ത് വീട്ടില്‍ ഹസൈനാർ (38), പാലക്കാട് ലക്കിടി തെക്കു മംഗലം പുളിക്കോട്ടില്‍ വീട്ടില്‍ സക്കീർ (52) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 ന് കൂത്താട്ടുകുളം ആറ്റൂർ മണ്ണത്തൂർ കവലഭാഗത്ത് എം.സി റോഡിന് ചേർന്നുള്ള വട്ടക്കാവില്‍ ബാബുവിന്റെ പറമ്പിൽ നിന്നും ടിപ്പർ ലോറി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക പൊലീസ് ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ലോറി പാലക്കാട് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് മനസിലായി.
തുടർന്ന് അന്വേഷണ സംഘം പാലക്കാട് ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.