അന്തർസംസ്ഥാന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയാകുന്നു; അന്തര്‍സംസ്ഥാന ബസ് ഇടിച്ചുമറിഞ്ഞ് ഒരാള്‍ മരിച്ചത് അമിതവേഗം മൂലമെന്ന് പോലീസ് എഫ്‌ഐആര്‍; യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും സ്പീഡ് കുറച്ചില്ലെന്ന് പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അന്തർസംസ്ഥാന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയാകുന്നു; അന്തര്‍സംസ്ഥാന ബസ് ഇടിച്ചുമറിഞ്ഞ് ഒരാള്‍ മരിച്ചത് അമിതവേഗം മൂലമെന്ന് പോലീസ് എഫ്‌ഐആര്‍; യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും സ്പീഡ് കുറച്ചില്ലെന്ന് പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചില്‍ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ഒരു മര്യാദയുമില്ലാതെ ബസ് ലോബി.

തിരുവനന്തപുരം ഉഡുപ്പി സർവീസ് നടത്തുന്ന കോഹിനൂർ ബസ് കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ട് ഇടിച്ചുമറിഞ്ഞ് മരിച്ചത് കൊല്ലം സ്വദേശികളായ മാതാപിതാക്കളുടെ ഏക മകനാണ്. ഫോട്ടോഗ്രാഫറായ അമല്‍ മോഹനനാണ് (28) ദാരുണമായി മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ചികിത്സയിലുമുണ്ട്. യാതൊരു അപകടസാധ്യതയുമില്ലാത്ത സ്ഥലത്താണ് ഈ അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയത് ഡ്രൈവറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.സജീവ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നിന്നും ഉഡുപ്പിയിലേക്ക് പോയ കര്‍ണാടക രജിസ്ട്രേഷനിലുള്ള കോഹിനൂര്‍ എന്ന എസി സ്ലീപ്പര്‍ ബസാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടം വരുത്തിവെച്ചത്. ബസ് ഡ്രൈവര്‍ മംഗളൂര് സ്വദേശി അബൂബക്കറിനെതിരെ ഐപിസി 279, 337, 338, 304 വകുപ്പുകള്‍ ചുമത്തി ഫറോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇയാളെ ഉടൻ കോടതിയില്‍ ഹാജരാക്കും.

“ബസ് അമിത വേഗതയിലായിരുന്നു. ഇക്കാര്യത്തില്‍ യാത്രക്കാരും മൊഴി നല്‍കിയിട്ടുണ്ട്. അപകടം സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത സ്ഥലത്താണ് ബസ് മറിഞ്ഞിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാകും.” – ഫറോക്ക് എസ്‌എച്ച്‌ഒ പറഞ്ഞു.