മൂന്നാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

മൂന്നാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൂന്നാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്നു ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

രാജ്യാന്തര തലത്തിലെ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള ക്രിസ്റ്റൽ എലിഫന്റ് പുരസ്‌കാരം ദി വാൾ ഓഫ് ഷാഡോ എന്ന സിനിമയ്ക്കു ലഭിച്ചു. പോളണ്ട്, ജർമ്മനി, സ്വിറ്റ്‌സർലൻഡ് സിനിമ യായ ദി വാൾ ഓഫ് ഷാഡോ സവിധാനം ചെയ്തത് എലീസ കുബാർസ്‌കയും, മോണിക്കാ ബ്രയിഡാണ് നിർമ്മാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഭാഗത്തിലെ ക്രിസ്റ്റൽ ബട്ടർ ഫ്‌ളൈ സ്‌പെഷ്യൽ മെൻഷൻ പുരസ്‌കാരം മലയാള ചിത്രം പുള്ള് സ്വന്തമാക്കി. എ.റിയാസ് സംവിധാനം ചെയ്ത ചിത്്രം നിർമ്മിച്ചത് പ്രവീൺ കിളിക്കൂട് ആണ്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ക്രിസ്റ്റൽ ഹോൺബിൽ പുരസ്‌കാരം അമേരിക്കൻ ചിത്രമായ സ്റ്റോറി ഓഫ് പ്ലാസ്റ്റിക്ക് സ്വന്തമാക്കി.

ഈ വിഭാഗത്തിൽ പ്രത്യേക പരാമർശം ലഭിച്ച സ്‌പേസ് ക്ലീനർ എന്ന ചിത്രത്തിന് ക്രിസ്റ്റൽ ബട്ടർഫ്‌ളൈ പുരസ്‌കാരം ലഭിച്ചു. മികച്ച ഷോട്ട് ഫിലിമിനുള്ള ക്രിസ്റ്റൽ ഔൾ പുരസ്‌കാരം ബൾഗേളിയൻ ചിത്രമായ ഡിമോസ് ഫോറസ്റ്റ് സ്വന്തമാക്കി. ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനുള്ള ക്രിസ്റ്റൽ ബട്ടർ ഫ്‌ളൈ പുരസ്‌കാരം ലുങ്‌സ് ഓഫ് ഗാസിപ്പൂർ എന്ന ചിത്രം സ്വന്തമാക്കി.

യുവ വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഗോൾഡൻ ഹോൺബിൽ പുരസ്‌കാരം 2,3,1 വീഡിയോ ഡ്രോയിങും, ബെസ്റ്റ് ഷോട്ട് ഫിലിമിനുള്ള ഗോൾഡൻ ഔൾ പുരസ്‌കാരം അണ്ടർടോയും സ്വന്തമാക്കി. പ്രത്യേക പരാമർശത്തിനുള്ള ക്രിസ്റ്റൽ ബട്ടർ ഫ്‌ളൈ പുരസ്‌കാരം വിവേകം എന്ന ചിത്രം സ്വന്തമാക്കി.

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സിൽവർ ഹോൺബിൽ പുരസ്‌കാരം ദി ഫ്രൂട്ടി കാൻഡിലും, മികച്ച ഷോട്ട ഫിക്ഷനുള്ള സിൽവർ ഔൾ പുരസ്‌കാരം തേൻവരിയ്ക്കയും സ്വന്തമാക്കി.