play-sharp-fill
അനധികൃത മദ്യ വിൽപ്പന:  6 ലിറ്റർ മദ്യവുമായി മണിമല സ്വദേശി പിടിയിൽ

അനധികൃത മദ്യ വിൽപ്പന: 6 ലിറ്റർ മദ്യവുമായി മണിമല സ്വദേശി പിടിയിൽ

മണിമല: അനധികൃതമായി മദ്യം വിൽപ്പന നടത്തിയതിലും സൂക്ഷിച്ചതിലും വാഴൂർ ചാമംപതാൽ പനമൂട് പേക്കാവിൽ വീട്ടിൽ തമ്പി പി.ജി യെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പന നടത്തുന്നതിനായി ആറര ലിറ്റര്‍ മദ്യം അനധികൃതമായി വീടിന് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു.

 

ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്നും തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിലുള്ള ആറര ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തത്. അനധികൃതമായി വില്പന നടത്തുന്നതായും മദ്യം സൂക്ഷിച്ചിരിക്കുന്നതായും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

 

മണിമല സ്റ്റേഷൻ എസ് എച്ച് ഒ ജയപ്രകാശ്, എസ്.ഐ മാരായ സെൽവരാജ് ടി.ടി, സുനിൽ,അനിൽകുമാർ, എ.എസ്.ഐ സിന്ധു മോൾ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്,സജിത്ത്, സൗമ്യ , ഗോപകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group