അന്തർ സംസ്ഥാന സഹകരണ സംഘം രൂപീകരണം; കേന്ദ്രസർക്കാരിൽ നിന്ന് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വി എൻ വാസവൻ

അന്തർ സംസ്ഥാന സഹകരണ സംഘം രൂപീകരണം; കേന്ദ്രസർക്കാരിൽ നിന്ന് വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വി എൻ വാസവൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന വിവിധപദ്ധതികൾ നടപ്പിലാക്കുന്നതിന് മൂന്ന് അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് രേഖാമൂലമായ വിവരങ്ങളോ നിർദ്ദേശങ്ങളോ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.

വിവരങ്ങളൊന്നും കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായിട്ടില്ലാത്തതിനാൽ ഇത് സഹകരണ മേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം പഠന വിധേയമാക്കുന്നതിന് സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിന് ശേഷം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ, പൊതുബൈല എന്നിവയും സഹകരണ രംഗത്ത് നയ രൂപീകരണം, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, ക്ഷീരം, മത്സ്യം എന്നീ മേഖലകളിലുള്ള സംഘങ്ങളുടെ വിവരണ ശേഖരണം എന്നിവയ്ക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത് രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ഏകോപിപ്പിച്ച് സാമൂഹ്യ, സാമ്പത്തിക വികസനവും സഹകരണ പ്രസ്ഥാനത്തിന്റെ പൊതുവായ വികസനവും ലക്ഷ്യമാക്കിയുള്ള നടപടികളാണ് എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ടി പി രാമകൃഷ്ണൻ, യു പ്രതിഭ , എം നൗഷാദ് കെ വി സുമേഷ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.