ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായ വടവാതൂർ എം.ആ.എഫ് ഫാക്ടറി വീണ്ടും തുറക്കുന്നു ; കമ്പനി തുറക്കാൻ ഒരുങ്ങുന്നത് കോവിഡ് പരിശോധന പൂർത്തിയാകും മുൻപ് ; ജീവനക്കാരുടെ ആന്റിജെൻ ടെസ്റ്റ് പുരോഗമിക്കുന്നു : പരിഭ്രാന്തിയിൽ നാട്ടുകാർ

ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായ വടവാതൂർ എം.ആ.എഫ് ഫാക്ടറി വീണ്ടും തുറക്കുന്നു ; കമ്പനി തുറക്കാൻ ഒരുങ്ങുന്നത് കോവിഡ് പരിശോധന പൂർത്തിയാകും മുൻപ് ; ജീവനക്കാരുടെ ആന്റിജെൻ ടെസ്റ്റ് പുരോഗമിക്കുന്നു : പരിഭ്രാന്തിയിൽ നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച വടവാതൂർ എം.ആർ.എഫ് ഫാക്ടറി വീണ്ടും തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നു. രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെയും പട്ടിക ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ജില്ലാ കളക്ടർ എം.ആർ.എഫ് ഫാക്ടറിയെ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചത്.

രണ്ട് ദിവസം കൊണ്ട് പതിനഞ്ചിലേറെ തൊഴിലാളികൾക്കാണ് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് ശേഷം നാലുദിവസത്തോളെ കമ്പനി അടച്ചിടുകയും ചെയ്തിരുന്നു. എന്നിട്ടും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാതെയാണ് വന്നതോടെയാണ് വടവാതൂർ എം.ആർ.എഫിനെ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചൊവാഴ്ച രാവിലെ ആദ്യ ഷിഫ്റ്റിൽ വിരലിലെണ്ണാവുന്ന തൊഴിലാളികളെ പ്രവേശിപ്പിച്ച് കമ്പനി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാം ഷിഫ്റ്റിൽ കമ്പനി പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനാണ് തീരുമാനം.

എന്നാൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച തൊഴിലാളികളുടെ ആന്റിജെൻ ടെസ്റ്റ് ഇപ്പോളും ഫാക്ടറിയിൽ തുടരുകയാണ്. ആന്റിജെൻ ടെസ്റ്റ് നടത്തിയ തൊഴിലാളികളോട് പോലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റുകളിൽ ജോലിക്ക് കയറാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

ഈ സാഹചര്യത്തിൽ ഫാക്ടറിയിലെ കൊവിഡ് നിയന്ത്രണ വിധേയമാകും മുൻപ് ഫാക്ടറി തുറക്കാനുള്ള നീക്കത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. രണ്ടായിരത്തോളെ തൊഴിലാളികളാണ് ഇവിടെ തൊഴിലെടുക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളും ദിവസവും ഇവിടേക്ക് എത്തുന്നുണ്ട്. നേരത്തെ ഒരു മാസം മുൻപ് കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച ഏറ്റുമാനൂർ നഗരസഭയും അതിരമ്പുഴ- നീണ്ടൂർ പ്രദേശങ്ങളും ഇതുവരെയും തുറന്ന് നൽകിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച എം.ആർ.എഫ് ഫാക്ടറിക്ക് വേണ്ടി കൊവിഡ് പ്രോട്ടോകോൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.