ഇനി ഉല്ലസിക്കാം കേരളീയർക്കും ; സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇനി ഉല്ലസിക്കാം കേരളീയർക്കും ; സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പബുകൾ തുടങ്ങുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബവ്‌റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കുന്നതിനെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു.

ബെംഗളൂരുവിലും മറ്റും ഉള്ളതു പോലെയുള്ള പബ്ബുകൾ കേരളത്തിലും തുടങ്ങുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐടി ഉദ്യോഗസ്ഥരെപ്പോലെ രാത്രി ഏറെ വൈകിയും ജോലി ചെയ്യേണ്ടി വരുന്നവർക്ക് ജോലി കഴിഞ്ഞ് ഉല്ലസിക്കാൻ തോന്നിയാൽ അതിനുള്ള സൗകര്യമില്ലെന്നും അത് പരിഹരിക്കാനായി പബ്ബുകൾ തുടങ്ങാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ മദ്യവിമുക്തിയെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. അതിനുള്ള പ്രവർത്തനം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ബവ്‌റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കി സൂപ്പർ മാർക്കറ്റ് പോലുള്ള കടകളിൽ നിന്ന് സാധനങ്ങൾ തിരഞ്ഞ് വാങ്ങുന്ന രീതി കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.