play-sharp-fill
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ,കോവിഡ് 19 സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റർ) അധ്യക്ഷത വഹിച്ചു.

ചാപ്റ്റർ രക്ഷാധികാരിയും കുവൈറ്റ് സ്‌പെഷൽ ഒളിംബിക്‌സ് നാഷണൽ ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി ഉദ്ഘാടനം ചെയ്തു. ഡോ : ഫാറ്റിമ അൽ ഷാത്തി (യുണൈറ്റഡ് നേഷൻസ് കമ്മ്യൂണിറ്റി ഫോർ കെമിക്കൽ ടെക്‌നിക്കൽ ഓപ്ഷൻസ് കമ്മിറ്റി അംഗം),
പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ : കർണൂർ ഡൗലത്ത് ( നാപെസ്‌കോ അസി: മാനേജർ), എഞ്ചിനീയർ അശോക് ഗർളപടി (ഡയറക്ടർ & അംബാസിഡർ , ബോർഡ് ഓഫ് സർട്ടിഫൈയ്ഡ് സേഫ്റ്റി പ്രൊഫഷണൽസ് അമേരിക്ക), എഞ്ചിനീയർ സുനിൽ സദാനന്ദൻ, (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് – കുവൈറ്റ് മുൻ പ്രസിഡണ്ട് & ഉപദേശക സമിതി അംഗം) ജീതു പട്ടേൽ

(അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് ഫെല്ലോ- അരിസോണ – യു എസ് എ ) എന്നിവർ ‘ജീവിതത്തിനായി ഓസോൺ ‘ അന്താരാഷ്ട്ര തലത്തിലുള്ള വിഷയാവതരണവും, ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള പ്രഭാഷണങ്ങളും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ട്രഷറർ ബിജു സ്റ്റീഫൻ, പ്രോഗ്രാം കോർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവരെ കൂടാതെ സാമൂഹ്യ പ്രവർത്തകരായ നൂറുൽ ഹസ്റ്റൻ, ശ്രീബിൻ, വാസു മമ്പാട്, അനിൽ, ഗഫൂർ പിലാത്തറ എന്നിവരും ചാപ്റ്റർ അംഗങ്ങളും, പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദി പറഞ്ഞു.