മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക.ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം.
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം.
പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും. ഇതുസംബന്ധിച്ച് യാത്രികർ അറിയേണ്ടതെല്ലാംചുവടെ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ 18-ന് (ശനിയാഴ്ച) റദ്ദാക്കിയ ട്രെയിനുകള്‍:
16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു
06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍
നവംബര്‍ 19-ന് (ഞായർ) റദ്ദാക്കിയ ട്രെയിനുകള്‍
16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്
06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു
06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
17-ന് യാത്രയാരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
17-ന് യാത്രയാരംഭിക്കുന്ന 16127 ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16128 ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി.
18-ന് യാത്രയാരംഭിക്കുന്ന 16630 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂർ