എം.ജി. സർവകലാശാലയിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു; 13 അടി ഉയരമുള്ള പ്രതിമ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാർ അനാച്ഛാദനം ചെയ്തു.

എം.ജി. സർവകലാശാലയിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു; 13 അടി ഉയരമുള്ള പ്രതിമ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാർ അനാച്ഛാദനം ചെയ്തു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:എം.ജി സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാർ അനാച്ഛാദനം ചെയ്തു. സര്‍വകലാശാല യുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്.

ശില്‍പ്പി തോമസ് ജോസഫിനെ സിന്‍ഡിക്കേറ്റ് അംഗം ജോബ് മൈക്കിള്‍ എം.എല്‍.എ ആദരിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. എ. ജോസ് എന്നിവര്‍ സംസാരിച്ചു. സിന്‍ഡിക്കേറ്റിലെ മറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ ബി. പ്രകാശ് കുമാര്‍, സംഘടനാ പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്മെന്റല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ ഗാന്ധിഭജന്‍ ആലപിച്ചു. അഡ്മിനിസ്ട്രേ റ്റീവ് ബ്ലോക്കിന്റെ പ്രവേശന കവാടത്തിനുസമീപമാണ് ഏഴടി ഉയരമുള്ള സിമന്റ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോം ഉള്‍പ്പെടെ 13 അടിയാണ് ഉയരം. കയ്യില്‍ പുസ്തകവുമേന്തി ഗാന്ധി നടന്നു നീങ്ങുന്ന രീതിയിലാണ് രൂപകല്‍പ്പന