എറിഞ്ഞ് പിടിച്ച്‌ ബാംഗ്ലൂര്‍; കുഞ്ഞന്‍ ടോട്ടലിന് മുന്നില്‍ അടിതെറ്റി വീണ് ലഖ്‌നൗ; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

എറിഞ്ഞ് പിടിച്ച്‌ ബാംഗ്ലൂര്‍; കുഞ്ഞന്‍ ടോട്ടലിന് മുന്നില്‍ അടിതെറ്റി വീണ് ലഖ്‌നൗ; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

സ്വന്തം ലേഖകൻ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയൻ്റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം.

ബാംഗ്ലൂരിൻ്റെ 127 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിൻ്റെ ഇന്നിങ്സ് 19.5 ഓവറില്‍ 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അടിക്ക് തിരിച്ചടിയെന്നോണം തകര്‍ത്തെറിഞ്ഞ ബാംഗ്ലൂര്‍ ബോളിങ് നിരയാണ് ലഖ്‌നൗവില്‍ നിന്ന് വിജയം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിനായി കെയ്‌ല്‍ മെയേഴ്‌സിനൊപ്പം ആയുഷ്‌ ബദോനിയായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഫീഡിങ്ങിനിടെ കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബദോനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.

എന്നാല്‍ ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ മെയേഴ്‌സിനെ പുറത്താക്കിയ മുഹമ്മദ് സിറാജ് സംഘത്തിന് കനത്ത പ്രഹരം നല്‍കി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന മെയേഴ്‌സിനെ അനൂജ് റാവത്ത് പിടികൂടുകയായിരുന്നു.

ക്രുണാല്‍ പാണ്ഡ്യയാണ് മൂന്നാം നമ്ബറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഒന്നാം ഓവറില്‍ സിറാജ് എറിഞ്ഞ ഒരു വൈഡില്‍ നിന്നും ലഭിച്ച റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ അക്കൗണ്ടില്‍ കയറിയത്.

ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനെ ഹാട്രിക് ബൗണ്ടറികളോടെ ക്രുണാല്‍ ആക്രമിച്ചു.

പക്ഷെ തൊട്ടടുത്ത ഓവറില്‍ ക്രുണാലിനെ (11 പന്തില്‍ 14) മാക്‌സ്‌വെല്‍ മടക്കി.