പോസ്റ്റ് ഓഫീസ് സേവിങ് അക്കൗണ്ടിലെ മിനിമം ബാലൻസ് വർദ്ധിപ്പിച്ചു ; ചെക്ക് ലീഫുകളുടെ എണ്ണവും കുറച്ചു

പോസ്റ്റ് ഓഫീസ് സേവിങ് അക്കൗണ്ടിലെ മിനിമം ബാലൻസ് വർദ്ധിപ്പിച്ചു ; ചെക്ക് ലീഫുകളുടെ എണ്ണവും കുറച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പാവങ്ങളുടെ ബാങ്കായിരുന്ന പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വർദ്ധിപ്പിച്ചു.ഇനി മുതൽ അക്കൗണ്ടിൽ 500 രൂപ മിനിമം ബാലൻസ് ഉണ്ടായിരിക്കണം. മിനിമം ബാലൻസ് ഇല്ലെങ്കിൽ പ്രതിവർഷം 100 രൂപ വീതം സർവീസ് ചാർജ് ഈടാക്കും.

നേരത്തെ 50 രൂപയായിരുന്നു മിനിമം ബാലൻസായി വേണ്ടിയിരുന്നത്.എന്നാൽ അത് മാത്രമല്ല മൂന്നുവർഷം മിനിമം ബാലൻസ് ഇല്ലാതിരുന്നാൽ അക്കൗണ്ട് റദ്ദാക്കാനും വർഷത്തിൽ ഒരു തവണയെങ്കിലും ഇടപാടുകൾ നടത്തണമെന്നും നിബന്ധന വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബറിന് മുമ്പ് മിനിമം ബാലൻസ് 500 രൂപയാക്കി നിലനിർത്താൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഒരു വർഷം സൗജന്യമായി ലഭിക്കുന്ന ചെക്ക്ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു. അധിക ചെക്ക്ലീഫ് വേണമെങ്കിൽ പണം അടയ്ക്കണം.

സാധാരണക്കാർക്ക് സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018 ലാണ് തപാൽ ബാങ്ക് ആരംഭിച്ചത്. രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാൽ ഓഫീസുകളിലായി 9 കോടി അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ 500 കോടി രൂപയിലേറെ നിക്ഷേപവുമുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് ഇടപാടുകളിലെ നിരക്കുകളിലൊന്നും ഇതുവരെ വ്യത്യാസം വരുത്തിയിട്ടില്ല,എടിഎം കാർഡിന് വാർഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്.