ഹാര്‍ദികിൻ്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഗുജറാത്തിനെ എറിഞ്ഞ് വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഹാര്‍ദികിൻ്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഗുജറാത്തിനെ എറിഞ്ഞ് വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്

സ്വന്തം ലേഖിക

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തകര്‍പ്പന്‍ ജയം.

ഡല്‍ഹിയുടെ 131 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഒരുവശത്ത് ഹാര്‍ദിക് പാണ്ഡ്യ പൊരുതി നിന്നുവെങ്കിലും ഗുജറാത്തിനെ ജയത്തിലേക്കെത്തിക്കാന്‍ താരത്തിനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഗുജറാത്തിന് അടിക്ക് തിരിച്ചടിയെന്നപോലെ കനത്ത പ്രഹരമാണ് ഡല്‍ഹി നല്‍കിയത്.

ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഗുജറാത്തിന് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്‌ടമായി. അവസാന പന്തില്‍ ഫിലിപ് സാള്‍ട്ട് പിടികൂടിയായിരുന്നു സാഹയുടെ മടക്കം.

തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും ശുഭ്‌മാന്‍ ഗില്ലും (7 പന്തില്‍ 6) വിജയ്‌ ശങ്കറും (9 പന്തില്‍ 6) നിരാശപ്പെടുത്തിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് 31/3 എന്ന നിലയിലേക്ക് വീണു.

ഗില്ലിനെ ആന്‍റിച്ച്‌ നോര്‍ട്ട്ജെ മനീഷ് പാണ്ഡെയുടെ കയ്യില്‍ എത്തിച്ചപ്പോള്‍ വിജയ്‌ ശങ്കറിനെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു.