Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചിങ്ങവനം: എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാര്‍ മിനി ലോറിയിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റു.

തിരുവല്ല, കറ്റോട്, മിനിഭവനില്‍ ആദ്രവ് വിനു(22), ചങ്ങനാശേരി, വടക്കേക്കര കൂട്ടുമണ്ണില്‍കാട്ടില്‍ ജോ വി. ജോസഫ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വീഡിയോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചങ്ങാനാശേരി ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം ഭാഗത്തുനിന്നുമെത്തിയ കാര്‍ റോഡില്‍ തെന്നിമാറി വട്ടം കറങ്ങി ചങ്ങനാശേരി ഭാഗത്തുനിന്നു വരികയായിരുന്ന മിനി ലോറിയിലിടിക്കുകയായിരുന്നു.



ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നു ചിങ്ങവനം പോലീസും, നാട്ടുകാരും ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.

പരിക്കേറ്റവരെ പോലീസ് വാഹനത്തിലും സ്വകാര്യ വാഹനത്തിലുമായി ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.

ചിങ്ങവനം പുത്തൻ പാലം പഴയ ടെസിൽ കമ്പനിക്ക് സമീപം അപകട മേഖലയാണെന്നും
ഇവിടെ വേഗ നിയന്ത്രണ സംവിധാനം കൊണ്ടു വരണമെന്നും, അപകട മുന്നറിയിപ്പ് നല്കണമെന്നും ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്കിയിട്ട് നാളുകളായി. എന്നാൽ
ഒരു നടപടിയും അധികൃതർ നാളിതുവരെയായിട്ടും സ്വീകരിച്ചിട്ടില്ലെന് വ്യാപാരികൾ പറഞ്ഞു.