കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയ്ക്ക് നാടും നാട്ടുകാരും കണ്ണീരോടെ വിട നല്‍കി; അന്തിമോപചാരമര്‍പ്പിക്കാൻ എത്തിയത് മന്ത്രിമാർ അടക്കം അനേകം പേര്‍
കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാഞ്ഞിരവേലി മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്‍റെ ഭാര്യ ഇന്ദിരയ്ക്ക് നാടും നാട്ടുകാരും കണ്ണീരോടെ വിട നല്‍കി.
തിങ്കളാഴ്ച സന്ധ്യക്ക് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അനേകം പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ സംസ്‌കാരം നടത്തി.
തിങ്കളാഴ്ച സന്ധ്യക്കാണ് ഇന്ദിരയുടെ മൃതദേഹം കോതമംഗലത്തെ പ്രതിഷേധത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം വീട്ടിലെത്തിച്ചത്. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാനശല്യത്തിനു പരിഹാരം കാണാത്തതില്‍ വനംവകുപ്പിനും അധികാരികള്‍ക്കും എതിരേ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാത്രി ഇന്ദിരയുടെ വീട്ടിലെത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. വന്യജീവിശല്യം തടയുന്നതില്‍ വനംവകുപ്പ് പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ കൃഷിയിടത്തിലായിരുന്ന ഭർത്താവ് രാമകൃഷ്ണനു ചായയുമായി പോകവേയാണ് ഇന്ദിരയ്ക്കു നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്.