പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു; കോട്ടയം പുതുപ്പള്ളി സ്വദേശി അറസ്റ്റിൽ; പിടിയിലായത് കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതി
ഉദയംപേരൂർ: ബൈക്ക് മോഷ്ടിച്ച യുവാവിനെ ‘ പോലീസ് പിടികൂടി.
കോട്ടയം പുതുപ്പള്ളി സ്വദേശി ദീപു എം. പ്രദീപിനെ (19) യാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പൂത്തോട്ട ഭാഗത്ത് പാർക്ക് ചെയ്തിരുന്ന പള്‍സർ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാവിനെ സിസിടിവി ദൃശ്യങ്ങള്‍ പിൻതുടർന്ന് പ്രതിയുടെ പുതുപ്പള്ളിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലയില്‍ എക്സൈസും പോലീസും രജിസ്റ്റർ ചെയ്തിട്ടുള്ള 14ല്‍പരം ക്രിമിനല്‍ കേസുകളിലെ പ്രതിയും 2023ല്‍ കോട്ടയം ജില്ലയില്‍നിന്നും കാപ്പ പ്രകാരം ആറ് മാസക്കാലത്തേക്ക് നാടുകടത്തപ്പെട്ടിരുന്നയാളുമാണ് യുവാവെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദയംപേരൂർ പോലീസ് ഇൻസ്പെക്ടർ ജി. മനോജിന്‍റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പി.സി. ഹരികൃഷ്ണൻ, കെ. ശിവകുമാർ, എസ്‌സിപിഒമാരായ ശ്യാം ആർ. മേനോൻ, കെ.എച്ച്. ഹരീഷ് സിപിഒ ഗുജ്റാള്‍ സി. ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.