പരമ്പര ലക്ഷ്യത്തോടെ ഇന്ത്യ; ആദ്യ ജയം തേടി ഓസ്ട്രേലിയ; രണ്ടാം ഏകദിനം ഇന്ന് ഉച്ചക്ക് 1.30 ന്.

പരമ്പര ലക്ഷ്യത്തോടെ ഇന്ത്യ; ആദ്യ ജയം തേടി ഓസ്ട്രേലിയ; രണ്ടാം ഏകദിനം ഇന്ന് ഉച്ചക്ക് 1.30 ന്.

Spread the love

സ്വന്തം ലേഖകൻ

ഇൻഡോർ • ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആധികാരിക പ്രകടനം ഒന്നാം ഏകദിനത്തിലും ആവർത്തിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും.

ഓപ്പണിങ്, മിഡിൽ ഓർഡർ, ബോളിങ് തുടങ്ങി ടീമിന്റെ എല്ലാ മേഖലകളിലും ഫോം കണ്ടെത്താൻ ടീം ഇന്ത്യയ്ക്ക് ഏഷ്യാ കപ്പിലൂടെ സാധിച്ചിരു ന്നു. ഈ പ്രകടനം ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദി നത്തിലും ഇന്ത്യ ആവർത്തിച്ചു. ഓപ്പണർ ശുഭമൻ ഗിൽ, മധ്യനിരയിൽ കെ.എൽ.രാ ഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ എന്നിവർ മികച്ച ഫോമിലാണ്. സൂര്യകുമാർ യാദവ് കൂടി ഫോമിലേക്കെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റ് പ്രകടനവുമായി പേസർ മുഹമ്മദ് ഷമി കൂടി ഫോമിലേക്കെത്തിയ തോടെ ബോളിങ്ങിലും ഇന്ത്യ താളം കണ്ടെത്തി. നാലാം നമ്പർ താരം ശ്രേയസ് അയ്യർ കൂടി ഫോം കണ്ടെത്തി
യാൽ ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു പിന്നെ ആശങ്കയില്ല. ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സ്പിന്നർ ആർ.അശ്വിന് ലോകകപ്പ് ടീമി ലേക്കുള്ള വാതിൽ തുറക്കാൻ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയേ മതിയാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര നേടാം. ആദ്യ രണ്ടു മത്സരങ്ങളിൽ സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിച്ചതിനാൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്നും ടീം ഇന്ത്യ ഇറങ്ങുക. മറുവശത്ത് പരുക്കുമൂലം ഒന്നാം ഏകദിന ത്തിൽ നിന്നു വിട്ടുനിന്ന ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലും ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും.