പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; പാലായിൽ രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖഖൻ
പാലാ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കടനാട് കൊച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (27), ഭരണങ്ങാനം ഉള്ളനാട് കൂടമറ്റത്തിൽ ബിനീഷ് ബേബി (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പ്രവിത്താനം ചന്തക്കവല ഭാഗത്ത് ബഹളം വയ്ക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പോലീസ് സംഘം ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ദീപക് ജോൺ കഞ്ചാവ്, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ബിനീഷിന് പാലാ ഉള്ളനാട് ഷാപ്പിൽ അടിപിടി ഉണ്ടാക്കിയ കേസും നിലവിലുണ്ട്.
പാലാ സ്റ്റേഷൻ എസ്. എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ, നിഷാദ്, ശങ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.