ഇഴഞ്ഞു നീങ്ങി പാലം പണി ;  രണ്ട് മാസം കഴിഞ്ഞിട്ടും ഇളംകാട് പാലത്തിൻെറ പ്രവർത്തനങ്ങൾ പാതിവഴിയിൽ

ഇഴഞ്ഞു നീങ്ങി പാലം പണി ; രണ്ട് മാസം കഴിഞ്ഞിട്ടും ഇളംകാട് പാലത്തിൻെറ പ്രവർത്തനങ്ങൾ പാതിവഴിയിൽ

കൂട്ടിക്കൽ : 2021 ലെ പ്രളയത്തിൽ തകർന്ന മുണ്ടക്കയം – ഇളംകാട് വാഗമൺ റോഡിലെ ഇളംകാട് പാലം പുനർനിർമ്മാണത്തിനായി പൊളിച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോഴും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതായി നാട്ടുകാർ.

പാലം പ്രളയത്തിൻ തകർന്നതുമൂലം ഇളംകാട് ടോപ്പ് , വല്യേന്തഭാഗത്തേക്കുള്ള ബസുകൾ സർവീസ് നിറുത്തിയിരുന്നു, പാലം പൊളിഞ്ഞതുമൂലം കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് ടോപ്പ് , കൊടുങ്ങാ വാർഡുകൾ ഒറ്റപ്പെട്ട നിലയിലാണ്, ആശുപത്രി ആവശ്യങ്ങൾക്ക് പോലും ഇവിടുത്തെ ജനങ്ങൾ ചുറ്റി വളഞ്ഞ് പോകേണ്ട അവസ്ഥയാണ് , കാല വർഷം അടുക്കുന്നതോടെ വിദ്യാർത്ഥികളെ സ്കൂളിൽ അയക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ഇവിടുത്തെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്.

പാലത്തിനു സമീപത്തൂടെ താല്ക്കാലിക നടപ്പാത ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് ബലവത്തല്ല, കാലവർഷത്തിൽ തോട്ടിലൂടെ വെള്ളം വന്നാൽ ഇത് തകർന്നു പോകാൻ സാധ്യത ഏറെയാണ് അതിനാൽ പാലം പണി എത്രയും പെട്ടെന്ന് നിർമ്മാണ പൂർത്തികരിക്കുവാൻ അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പുതിയ പാലത്തിൻ്റ ഡിസൈനിങ്ങിൽ മാറ്റം വരുത്തേണ്ടി വന്നതുകൊണ്ടും ,ഇതിന് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികാരികളുടെ അനുമതി ലഭിക്കേണ്ടി വന്നതുകൊണ്ടുമാണ് കുറച്ചു ദിവസം പാലം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ,ജനങൾ ആശങ്കപ്പെടെണ്ടതില്ലെന്നും പാലം പണി പുനരാരംഭിച്ചത് എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിക്കുമെന്നും കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് മുണ്ടുപാലം മംഗളത്തെ അറിയിച്ചു.