ആർ.കറുപ്പസ്വാമി ഇടുക്കി എസ്.പി; എസ്.സുരേഷ്‌കുമാർ അഡീഷണൽ എസ്.പിയായി ചുമതലയേറ്റു

ആർ.കറുപ്പസ്വാമി ഇടുക്കി എസ്.പി; എസ്.സുരേഷ്‌കുമാർ അഡീഷണൽ എസ്.പിയായി ചുമതലയേറ്റു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി എസ്.കറുപ്പ സ്വാമിയെ നിയമിച്ചു. ആരോഗ്യ പരമായ കാരണങ്ങളെ തുടർന്നു ചികിത്സയിൽ കഴിയുന്ന പി.കെ മധുവിന് പകരമാണ് കറുപ്പസ്വാമിയെ സർക്കാർ നിയമിച്ചിരിക്കുന്നത്.

ചങ്ങനാശേരി ഡിവൈ.എസ്.പിയായിരുന്ന എസ്.സുരേഷ്‌കുമാർ സ്ഥാനക്കയറ്റത്തോടെ ഇടുക്കി അഡീഷണൽ എസ്.പിയായി ചുമതലയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഇടുക്കിയിൽ ചുമതലയേറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റാന്വേഷണ രംഗത്തെ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള എസ്.സുരേഷ്‌കുമാർ, നാലു തവണ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ നേടിയിട്ടുണ്ട്. വിജിലൻസിലും ലോക്കൽ പൊലീസിലും ഒരു പോലെ തന്നെ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്.സുരേഷ്‌കുമാർ.

കോട്ടയത്ത് കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായി ചുമതല നിർവഹിച്ചിരുന്ന ഇദ്ദേഹം നിരവധി ക്രിമിനൽക്കേസുകളിൽ തുമ്പ് ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു തവണ ലോക്കൽ പൊലീസിന്റെ ഭാഗമായിരുന്നപ്പോഴാണ് ഇദ്ദേഹത്തിന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിരുന്നത്. രണ്ടു തവണ വിജിലൻസിലെ പ്രവർത്തന മികവിനും ഇദ്ദേഹത്തിന് ബ്ാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്.