ഇടുക്കിയില്‍ 11കാരിയെ പീഡിപ്പിച്ച ശേഷം ഭാര്യക്കൊപ്പം കാട്ടിലൊളിച്ചത് അഞ്ച് ദിവസം; ജാര്‍ഖണ്ഡ് സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
മൂന്നാര്‍: ഇടുക്കിയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഭാര്യയ്ക്കൊപ്പം പ്രതി കൊടുംകാട്ടില്‍ ഒളിവില്‍ കഴിഞ്ഞത് അഞ്ചു ദിവസം.
പൊലീസ് പിടികൂടുമെന്ന് ഉറപ്പായതിന് പിന്നാലെ പുറത്തിറങ്ങി സംസ്ഥാനം വിടാൻ ശ്രമിക്കുമ്പോളാണ് അതിഥി തൊഴിലാളി പിടിയിലായത്. മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റില്‍ ആയത്.
11 കാരിയെ പീഡിപ്പിച്ചതിന് ശേഷം, രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച് കഴിഞ്ഞത് പുലിയും കടുവയും ആനയുമൊക്കൊയുള്ള കൊടുംകാട്ടിലായിരുന്നു. ഒടുവില്‍ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. ഡിസംബര്‍ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാര്‍ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടില്‍ ഒറ്റയ്കായിരുന്ന കുട്ടിയെ കാട്ടിലേയ്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബസ് മാര്‍ഗം തമിഴ്‌നാട്ടിലേയ്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.