play-sharp-fill
വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍; പുലിമുട്ട് നിര്‍മ്മാണം അടുത്തമാസം തീര്‍ക്കുമെന്ന് തുറമുഖ മന്ത്രി

വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍; പുലിമുട്ട് നിര്‍മ്മാണം അടുത്തമാസം തീര്‍ക്കുമെന്ന് തുറമുഖ മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍ എത്തിത്തുടങ്ങും.

വിഴിഞ്ഞത്തെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്.
ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

വിഴിഞ്ഞം തുറമുഖം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്. ഒക്ടോബറില്‍ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാര്‍ച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിര്‍മാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗവും വിലയിരുത്തിയത്.

വിഴിഞ്ഞത്തെ പുലിമൂട്ട് നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ അടുത്തമാസം തീര്‍ക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും. ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല.

എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തര്‍ക്കത്തനില്ലെന്നും വാസവൻ അറിയിച്ചു.