ഇടുക്കി  പരുന്തുംപാറയിൽ യുവതി കാൽവഴുതി കൊക്കയിലേക്ക് വീണു;അപകടത്തിൽപെട്ടത് വ്യൂ പോയിന്‍റിൽ കാഴ്ച്ചകൾ കാണുന്നതിനിടെ

ഇടുക്കി പരുന്തുംപാറയിൽ യുവതി കാൽവഴുതി കൊക്കയിലേക്ക് വീണു;അപകടത്തിൽപെട്ടത് വ്യൂ പോയിന്‍റിൽ കാഴ്ച്ചകൾ കാണുന്നതിനിടെ

സ്വന്തം ലേഖിക

ഇടുക്കി :വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവതി കാൽവഴുതി കൊക്കയിലേക്ക് വീണു. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. തമിഴ്‌നാട് രാമേശ്വരം സ്വദേശിനിയായ തൂജ (25) ആണ് അപകടത്തിൽപെട്ടത്. വ്യൂ പോയിന്‍റിൽ കാഴ്ച്ചകൾ കാണുന്നതിനിടെ കാൽവഴുതി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.മലയുടെ താഴ്‌വാരത്തിലേക്ക് വീണ യുവതിക്ക് തിരികെ കയറാൻ കഴിഞ്ഞില്ല.

കണ്ടു നിന്നവർക്കും കൊക്കയിലേക്ക് ഇറങ്ങാൻ സാധ്യമായിരുന്നില്ല. തുടർന്ന് പീരുമേട് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെത്തിച്ചത്. യുവതിയുടെ കാലിനു പരുക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ സ്റ്റേഷൻ ഓഫീസർ ഷാജഹാന്‍റെ നേതൃത്വത്തിൽ മനു വി. നായർ, പി. വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ. സന്തോഷ്, എസ്. സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.