ഇടുക്കി നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയാണ് മരിച്ചത് .

ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം പൂർണ്ണമായും അ​ഗ്നിക്കിരയായി.പുറത്തുപോയിട്ട് വന്ന് അടുക്കളയിൽ സ്റ്റൗ കത്തിക്കുമ്പോഴാണ് അപകടമുണ്ടായത്.തങ്കമണി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.