play-sharp-fill
സുഹൃത്തിനൊപ്പം യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ശേഷം മാനഹാനി വരുത്തി; തൃക്കൊടിത്താനം സ്വദേശിയായ ഇരുപത്തിനാലുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഹൃത്തിനൊപ്പം യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ശേഷം മാനഹാനി വരുത്തി; തൃക്കൊടിത്താനം സ്വദേശിയായ ഇരുപത്തിനാലുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: തൃക്കൊടിത്താനത്ത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈതവന ഭാഗത്ത് കട്ടുങ്കൽ വീട്ടിൽ നൗഫൽ (24) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് ഈ മാസം പതിനെട്ടാം തീയതി യുവതിയെ വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നു . പ്രതികളും യുവതിയുടെ പിതാവും തമ്മിൽ വഴക്കുണ്ടാവുകയും ഈ സമയം വീടിന്റെ മുൻവശത്ത് ഉണ്ടായിരുന്ന യുവതിയെ പ്രതികൾ ഇരുവരും ചേർന്ന് ആക്രമിക്കുകയും മാനഹാനി വരുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിൽ ഒരാളായ ഇർഷാദിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന നൗഫലിന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ കെ വി, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, സെൽവരാജ്,അനീഷ് ജോൺ, സത്താർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.