തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം; താഴെ വീഴാതിരിക്കാന്‍ കയറെടുത്ത് സ്വയം തെങ്ങില്‍ കെട്ടിയിട്ടു ; പിന്നാലെ മരണം
സ്വന്തം ലേഖകൻ
ഇടുക്കി : കഞ്ഞിക്കുഴിയിൽ തെങ്ങുവെട്ടാൻ കയറിയ വയോധികൻ തെങ്ങിന്‍മുകളില്‍വെച്ച് മരിച്ചു. ചുരുളിപ്പതാൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
സമീപവാസിയുടെ തെങ്ങു വെട്ടാനാണ് ഗോപിനാഥന്‍ എത്തിയത്. തെങ്ങിന്റെ മുകളില്‍ എത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താഴെവീഴാതിരിക്കാന്‍ കയറെടുത്ത് ശരീരം സ്വയം തെങ്ങുമായി ബന്ധിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുവഴി എത്തിയ നാട്ടുകാരാണ് അബോധാവസ്ഥയിലായ നിലയില്‍ ഗോപിനാഥനെ തെങ്ങിന്റെ മുകളില്‍ കണ്ടത്. തുടർന്ന് ഇടുക്കി അഗ്നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പൊലീസിലും വിവരമറിയിച്ചു.
അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉടനെ താഴെയിറക്കി സിപിആര്‍ അടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.